ബോളിവുഡ് നടന് ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ മുന്‍ഭാര്യ സുസന്നൈ ഖാനും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും പിറന്നാള്‍ ആഘോഷം അടക്കം കുടുംബത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച് ഉണ്ടാവും. കുറച്ച് നാള് മുന്‍പ് വരെ വീണ്ടും വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
സുസന്നൈയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താരം മറുപടി പറയാറില്ല. എന്നാലിപ്പോള്‍ സുസെൈന്ന മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നടന് അലി ഗോണിയുടെ സഹോദരന് അര്സ്ലന് ഗോണിയുമായി സുസന്നൈ അടുപ്പത്തിലാണെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസങ്ങളായി ഇരുവരും തമ്മില്‍ അടുത്ത് പരിചയമുണ്ടെന്ന് പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ സുസന്നൈ വെളിപ്പെടുത്തി.
അതേ, അര്സ്ലനെ കഴിഞ്ഞ ആറ് മാസമായി തനിക്ക് അറിയാം. ഇരുവരുടെയും കോമണായിട്ടുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നുമാണ് പരിചയത്തിലാവുന്നത്. എന്നാല്‍ അടുത്തിടെ ഇരുവരും കൂടുതല്‍ അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും പെരുമാറ്റങ്ങളില്‍ നിന്നും കേവലം സൗഹൃദം മാത്രമല്ലെന്ന് വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഇരുവരുടെയും ഫോട്ടോസ് വൈറലായിരുന്നു.
Content Highlight: Hrithik Roshan’s ex-wife Susannah Khan’s new relationship