Home mollywood വാണിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് വൈകുന്നത്, തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്: ബാബുരാജ്

വാണിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് വൈകുന്നത്, തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്: ബാബുരാജ്

Baburaj, husband and actor, talks about actress Vani come back to Malayalam movie

Facebook
Twitter
Pinterest
WhatsApp

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വാണി വിശ്വനാഥ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. വാണിയുടെ തിരിച്ചുവരവിനെ കുറിച്ച് നടിയുടെ ഭര്‍ത്താവും നടനുമായ ബാബുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ്. മലയാള സിനിമയിലേക്കുള്ള വരവാണ് വൈകുന്നത്. ഇടയ്ക്ക് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. കുറേപേര്‍ കഥ പറയുന്നുണ്ട്.

കുട്ടികളും പഠിപ്പും കാര്യങ്ങളുമായി തിരക്കിലാണ് വാണി എന്നാണ് ബാബുരാജ് പറയുന്നത്. വാണിയുമായുള്ള പ്രണയത്തെ കുറിച്ച് അടുത്തിടെ ബാബുരാജ് തുറന്നു പറഞ്ഞിരുന്നു. നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യുന്ന ആളാണ് താനെന്നും പാചകത്തിലൂടെയാണ് വാണിയുടെ മനസ്സില്‍ ഇടം നേടിയത് എന്നുമാണ് താരം പറഞ്ഞത്.

2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ആണ് വാണി വിശ്വനാഥ് അവസാനമായി വേഷമിട്ട മലയാള ചിത്രം. കാമിയോ റോളിലാണ് ചിത്രത്തില്‍ താരം എത്തിയത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഒരേയ് ബുജ്ജിഗ എന്ന തെലുങ്ക് ചിത്രമാണ് താരത്തിിന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Content Highlight: Baburaj, husband and actor, talks about actress Vani come back to Malayalam movie

  • Tags
  • actress Vani
  • Baburaj
  • malayalam movie
Facebook
Twitter
Pinterest
WhatsApp

Most Popular

വാണിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് വൈകുന്നത്, തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്: ബാബുരാജ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വാണി വിശ്വനാഥ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. വാണിയുടെ തിരിച്ചുവരവിനെ കുറിച്ച് നടിയുടെ ഭര്‍ത്താവും...

ആമസോണ്‍ പ്രൈം ഇനി സിനിമ നിര്‍മ്മാണത്തിലേക്കും; ആദ്യ ചിത്രം ‘രാം സേതു’

    ആമസോണ്‍ പ്രൈം വീഡിയോ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും. അക്ഷയ്കുമാര്‍ ചിത്രം ‘രാം സേതു’ ആണ് ആമസോണ്‍ പ്രൈം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും. കേപ് ഓഫ്...

മദാമ്മയെ വളച്ചെടുത്ത് മലയാളി..!! റിയൽ ലൈഫ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്..!!

ടോവിനോ നായകനായി കഴിഞ്ഞ  വർഷം പുറത്തിറങ്ങിയ സിനിമ ആയിരുന്നു കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.   സിനിമ വലിയൊരു വിജയം നേടിയില്ല എങ്കിലും   വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച  സിനിമ ഒരു പക്ഷം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. ...

ഇതൊക്കെ ഹറാം ആണ്..!! ഇതിനെയൊക്കെ ചുംബിച്ചാൽ ചെളിയിൽ കുളിക്കണം…!

Troll Corner
മലയാളത്തിന്റെ സ്വന്തം യുവ നായികാ ആയ നസ്രിയയെ മലയാളിക്ക് പരിചയപെടുത്തി കൊടുക്കേണ്ട അവിശ്യമില്ല. കാരണം അത്രയും പ്രിയപ്പെട്ട നായിക ആണ് നസ്രിയ. അവതാരക ആയി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് മമ്മൂട്ടി നായകനായ ...