Home Bollywood ആമസോണ്‍ പ്രൈം ഇനി സിനിമ നിര്‍മ്മാണത്തിലേക്കും; ആദ്യ ചിത്രം ‘രാം സേതു’

ആമസോണ്‍ പ്രൈം ഇനി സിനിമ നിര്‍മ്മാണത്തിലേക്കും; ആദ്യ ചിത്രം ‘രാം സേതു’

Amazon Prime to produce its first film  'Ram Sethu'

Facebook
Twitter
Pinterest
WhatsApp

 

 

ആമസോണ്‍ പ്രൈം വീഡിയോ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും. അക്ഷയ്കുമാര്‍ ചിത്രം ‘രാം സേതു’ ആണ് ആമസോണ്‍ പ്രൈം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും. കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍.

രാം സേതുവിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രാമസേതു സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റര്‍ എത്തിയത്. ശ്രീരാമന്‍ നിര്‍മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അയോധ്യയില്‍ ആരംഭിക്കും. ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്.നുസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രാം സേതുവിന്റെ കഥ തന്നെ എപ്പോഴും കൗതുകപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒന്നാണ് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രാം സേതു ശക്തി, ധൈര്യം, സ്‌നേഹം കൂടാതെ രാജ്യത്തിന്റെ ധാര്‍മ്മികവും സാമൂഹികവുമായ രൂപങ്ങള്‍ സൃഷ്ടിച്ച അതുല്യമായ ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഇന്ത്യന്‍ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗത്തിന്റെ കഥ പറയാന്‍ താന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും യുവാക്കള്‍ക്കായി, ആമസോണ്‍ പ്രൈം വീഡിയോയ്‌ക്കൊപ്പം, ഈ കഥ ഈ ഭൂഗോള അതിര്‍ത്തികള്‍ കടക്കുകയും അങ്ങനെ ലോകത്താകമാനം കാഴ്ച്ചക്കാരുടെ ഒരു ശൃംഖല ഉണ്ടാക്കുകയും ചെയ്യുമെന്നതില്‍ സന്തുഷ്ടനാണ് എന്നാണ് അക്ഷയ് പറയുന്നത്.

Content Highlight: Amazon Prime to produce its first film  ‘Ram Sethu’

 

 

  • Tags
  • 'Ram Sethu'
  • AKSHAY KUMAR
  • Amazon Prime
  • indian tradition
  • myth
  • new hindu movie
  • reality
Facebook
Twitter
Pinterest
WhatsApp

Most Popular

വാണിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് വൈകുന്നത്, തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്: ബാബുരാജ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വാണി വിശ്വനാഥ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. വാണിയുടെ തിരിച്ചുവരവിനെ കുറിച്ച് നടിയുടെ ഭര്‍ത്താവും...

ആമസോണ്‍ പ്രൈം ഇനി സിനിമ നിര്‍മ്മാണത്തിലേക്കും; ആദ്യ ചിത്രം ‘രാം സേതു’

    ആമസോണ്‍ പ്രൈം വീഡിയോ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും. അക്ഷയ്കുമാര്‍ ചിത്രം ‘രാം സേതു’ ആണ് ആമസോണ്‍ പ്രൈം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും. കേപ് ഓഫ്...

മദാമ്മയെ വളച്ചെടുത്ത് മലയാളി..!! റിയൽ ലൈഫ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്..!!

ടോവിനോ നായകനായി കഴിഞ്ഞ  വർഷം പുറത്തിറങ്ങിയ സിനിമ ആയിരുന്നു കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.   സിനിമ വലിയൊരു വിജയം നേടിയില്ല എങ്കിലും   വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച  സിനിമ ഒരു പക്ഷം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. ...

ഇതൊക്കെ ഹറാം ആണ്..!! ഇതിനെയൊക്കെ ചുംബിച്ചാൽ ചെളിയിൽ കുളിക്കണം…!

Troll Corner
മലയാളത്തിന്റെ സ്വന്തം യുവ നായികാ ആയ നസ്രിയയെ മലയാളിക്ക് പരിചയപെടുത്തി കൊടുക്കേണ്ട അവിശ്യമില്ല. കാരണം അത്രയും പ്രിയപ്പെട്ട നായിക ആണ് നസ്രിയ. അവതാരക ആയി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് മമ്മൂട്ടി നായകനായ ...