Home Travelgram ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

About Onthumpara is located at Cheppukulam near Thodupuzha

Facebook
Twitter
Pinterest
WhatsApp

പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ പ്രധാന കാരണം നമുക്കു ചുറ്റുമുളള അല്ലെങ്കില്‍ നമ്മുടെ അടുത്തു നില്‍ക്കുന്ന പല ഭംഗിയുള്ള പ്രദേശങ്ങളും ഇതുവരെ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നതാണ്. ഒഴിവ് ദിവസങ്ങള്‍ മുഴുവന്‍ ദൂരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതില്‍ നിന്നും എത്രയോ സമയവും പണവും ലഭിച്ചു കൊണ്ട് നമ്മുടെ തൊട്ടടുത്തുള്ള പ്രകൃതി സുന്ദരമായ പ്രദേശത്തേക്ക് പോകാം. അങ്ങിനെയുളള ഒരു പ്രദേശമാണ് ഓന്തുംപാറ.

കാഴ്ചയില്‍ വലിയ വിനോദസഞ്ചാര മേഖല ഒന്നുമല്ലെങ്കിലും ഒരുവട്ടം പോയാല്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു സ്ഥലമാണ് ഇവിടം. തൊടുപുഴയ്ക്കടുത്ത് ചെപ്പുകുളം എന്ന സ്ഥലത്താണ് ഓന്തുംപാറ. ചെപ്പുകുളം വരെ മാത്രമേ വാഹനത്തില്‍ പോകാന്‍ സാധിക്കുകയുള്ളൂ. പിന്നീട് കാടിനു ചുറ്റുമുള്ള ചെറിയ ഇടവഴികളിലൂടെ നീങ്ങിയാല്‍ ഓന്തുംപാറയില്‍ എത്താം. കിലോമിറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ പാറയ്ക്കു മുകളിലൂടെ നടന്നു പോകാന്‍ സാധിക്കുകയുള്ളൂ. കാഴ്ചയില്‍ ഒരു ഓന്തിന്റെ രൂപത്തിലാണ് ഈ പാറ, അതുകൊണ്ടാണ് ഇതിന് ഓന്തുംപാറ എന്ന പേരുവന്നത്.

ഈ പാറയുടെ ഒരു ഭാഗത്ത് ആഴത്തിലുളള കാടും മറുഭാഗത്ത് ചെറിയ അരുവിയുമാണ്. ഇതിനു മുകളിലൂടെ നടക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. പാറയുടെ അവസാനത്തില്‍ വളരെ മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. അധികം ആരും ഇല്ലാത്ത പ്രദേശമായതിനാല്‍ തന്നെ പക്ഷികളുടെയും മറ്റും ചെറിയ ശബ്ദങ്ങളും നമ്മെ ഏറെ വിസ്മയിപ്പിക്കും. അതുകൂടാതെ തന്നെ ചെറിയ ആഴത്തിലുള്ള ഈ വെള്ളച്ചാട്ടത്തില്‍ കുട്ടികള്‍ക്കും ഇറങ്ങാനും കുളിക്കാനും സാധിക്കും. ഇത്തരത്തിലുളള സ്ഥലങ്ങള്‍ കണ്ടെത്തുകയും ആസ്വദിക്കുകയും വേണം.

Content Highlight: About Onthumpara is located at Cheppukulam near Thodupuzha

 

  • Tags
  • Cheppukulam
  • Onthumpara
  • Thodupuzha
  • travel
  • waterfall
Facebook
Twitter
Pinterest
WhatsApp

Most Popular

കാട്ടുതീയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ: കാടിനുളളിൽ ആഹ്ലാദനൃത്തം ചവിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥ; വീഡിയോ

ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവ മേഖലയായ ഒഡീഷയിലെ സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടുതീ പടർന്നു പിടിക്കുകയാണ്. ജൈവസമ്പത്തിനെ വിഴുങ്ങി കാട്ടുതീ പടർന്നു പിടിക്കുന്നത് എല്ലാവരിലും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക്...

സോനു സൂദിന്റെ ചിത്രമുള്ള വിമാനം; ബോയിംഗ് 737 നടന് സമർപ്പിച്ച് സ്പൈസ്ജെറ്റ്  

  കോവിഡ് പശ്ചാതലത്തിൽ രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവരുടെ വീടുകളിൽ എത്തിക്കാൻ സഹായിച്ച വ്യക്തിയാണ് നടൻ സോനു സൂദ്. നടന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ മാനിച്ച് സോനു സൂദിന് പ്രത്യേക വിമാനം...

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ...

കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് അടയിരിക്കുന്ന അമ്മപ്പരുന്ത്, കൂട്ടിന് അച്ഛൻ പരുന്തും: വെെറലായി വീഡിയോ

Eco Watch
കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ് കൂട്ടിൽ അടയിരിക്കുന്ന അമ്മപ്പരുന്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂട്ടിരിക്കുന്ന അച്ഛൻ പരുന്തിനേയും വീഡിയോയിൽ കാണാം. കാലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നുള്ളതാണ് ചിത്രം....