ചോറിന്റെ അളവ് കുറച്ചാലും ഇത് പൂർണമായും ഒഴിവാക്കാൻ കഴിയാത്തവരാണ് മലയാളികൾ. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയുള്ള ചോറിനു പകരം അല്പം വ്യത്യസ്തമായ ജീരക ചോറ് തയ്യാറാക്കിയാലോ?
ഒരു കിടിലൻ ജീര റൈസ് മിനിറ്റിനുള്ളിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ജീരകം – 1 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- പച്ചമുളക് – 3
- ബസ്മതി റൈസ് – 1 കപ്പ്
- വെള്ളം – 2 കപ്പ്
- ഗ്രാമ്പൂ, വഴനയില – 2 എണ്ണം
തയാറാക്കുന്ന വിധം
- ബസ്മതി റൈസ് 2 കപ്പ് വെള്ളം ചേർത്ത് വേവിച്ച് എടുക്കുക. കുഴയാത്ത പരുവത്തിൽ എടുക്കാൻ ശ്രദ്ധിക്കണം. അരി വേവിക്കുന്ന വെള്ളത്തിൽ 2 വഴനയില, 2 ഗ്രാമ്പൂ എന്നിവ ചേർക്കുക. ജീര റൈസിന് രുചി നൽകുന്നത് ഈ രണ്ട് ചേരുവകളാണ്.
- ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കുക ഇതിലേക്ക് പച്ചമുളക് ചെറു ജീരകം എന്നിവ ചേർത്ത് നന്നായി വഴറ്റുക .
- പച്ച മണം മാറി മൂത്തു വരുമ്പോൾ റൈസ് ചേർക്കുക നന്നായി കൂട്ടിയോജിപ്പിച്ചു വാങ്ങുക . സ്വാദിഷ്ടമായ ജീര റൈസ് റെഡി
Content Highlight: How to make jeera rice malayalam recipe