മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും ഏറെ പ്രിയമുള്ള ഒരു കാര്യം മൃഗപരിപാലനമാണ്. ധോണിയുടെ വീട്ടിൽ തന്നെ ധാരാളം വളർത്തുമൃഗങ്ങളുണ്ട്. കുടുംബത്തിൻെറ മൃഗസ്നേഹം ഈ ചിത്രങ്ങളിലൂടെ അറിയാം…
വീട്ടിലെ വളർത്തുമൃഗങ്ങൾ പോലെത്തന്നെ പുറത്തും മൃഗങ്ങളെ ഇവർ സ്നേഹിക്കുന്നു. ഈയടുത്താണ് സാക്ഷി ധോണിയും മകൾ സിവയും യുഎഇയിലെ വൈൽഡ് ലൈഫ് പാർക്ക് സന്ദർശിച്ചത് യുഎഇയിലെ മൃഗശാലയിൽ നിന്നുള്ള ചിത്രമാണിത്.
ജാർക്കണ്ഠിലെ റാഞ്ചിയിലുള്ള ധോണിയുടെ ഫാം ഹൌസിൽ നിറയെ വളർത്തുമൃഗങ്ങളാണ്. ജീവിതത്തിലെ ഏറെ സന്തോഷകരമായ നിമിഷങ്ങളാണ് ഇവയ്ക്കൊപ്പം ചേരുമ്പോൾ കിട്ടുന്നതെന്ന് സാക്ഷി.
Content Highlight: Former Indian cricket Captain Mahendra Singh Dhoni and His wife Sakshi Dhoni about their pets love and craze