Home Travelgram പാസ്പോർട്ടിന് പകരം മുഖം നോക്കി തിരിച്ചറിയൽ; സ്മാർട്ട് ട്രാവൽ സംവിധാനവുമായി ദുബായ് വിമാനത്താവളം

പാസ്പോർട്ടിന് പകരം മുഖം നോക്കി തിരിച്ചറിയൽ; സ്മാർട്ട് ട്രാവൽ സംവിധാനവുമായി ദുബായ് വിമാനത്താവളം

Face recognition instead of passport; Dubai Airport with Smart Travel System

Facebook
Twitter
Pinterest
WhatsApp

ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷൻ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന തരത്തിൽ മുഖം തിരിച്ചറിയൽ മാർഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പൈലറ്റ് അടിസ്ഥാനത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയതിന് പിറകെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.

മുഖത്തിനു പുറമെ ഐറിസ് (കണ്ണിലെ കൃഷ്ണമണി) റെകഗ്നിഷൻ വഴിയും തിരിച്ചറിയാൻ എയർപോർട്ടിലെ സ്മാർട്ട് ട്രാവൽ’ സംവിധാനത്തിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളിൽ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളിൽ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയൽ തന്നെ മതി.

Content Highlight: Face recognition instead of passport; Dubai Airport with Smart Travel System

  • Tags
  • dubai
  • Dubai Airport
  • face recognition
  • passport
  • smart Travel System
  • travel
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...