ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷൻ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന തരത്തിൽ മുഖം തിരിച്ചറിയൽ മാർഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പൈലറ്റ് അടിസ്ഥാനത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയതിന് പിറകെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.
മുഖത്തിനു പുറമെ ഐറിസ് (കണ്ണിലെ കൃഷ്ണമണി) റെകഗ്നിഷൻ വഴിയും തിരിച്ചറിയാൻ എയർപോർട്ടിലെ സ്മാർട്ട് ട്രാവൽ’ സംവിധാനത്തിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളിൽ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളിൽ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയൽ തന്നെ മതി.
Content Highlight: Face recognition instead of passport; Dubai Airport with Smart Travel System