ഇടക്കാലത്ത് കിടിലന്‍ ഫോട്ടോഷൂട്ട് നടത്താറുള്ള ആര്യ ഇത്തവണ ലേശം ഗ്ലാമറസ് വേഷത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. ആര്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുത്തന്‍ ഫോട്ടോസ് വളരെ വേഗം വൈറലായി. പാന്റിടാതെ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ചിത്രങ്ങളായത് കൊണ്ട് സാധാരണയുള്ളത് പോലെ നെഗറ്റീവ് കമന്റുമായി ഒത്തിരി പേരെത്തി. അത്തരക്കാരെയെല്ലാം കണ്ടം വഴി ഓടിക്കുന്ന ആര്യയുടെ മറുപടികളാണ് ശ്രദ്ധേയം.
മാസങ്ങള്‍ക്ക് മുന്‍പ് നടി സംയുക്ത മേനോന് സമാനമായ ചില ഫോട്ടോസുമായി എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രത്തില്‍ നീളമുള്ള ഷര്‍ട്ട് മാത്രമായിരുന്നു സംയുക്തയുടെ വേഷം. കാലുകള്‍ പുറത്ത് കാണിച്ചുള്ള ചിത്രത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളും വന്നു. അവരുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഷത്തിലാണ് ഇപ്പോള്‍ ആര്യയും എത്തിയത്. ആകാശനീല നിറമുള്ള ജീന്‍സ് മോഡേല്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ഫോട്ടോസ് കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയമായി. ‘നമ്മുടെ പരിതികള് നമ്മള് തന്നെയാണ്’, ചിറകുകളോടെ ഒരു പെണ്‍കുട്ടി വളരുന്നു, തുടങ്ങി ശ്രദ്ധേയമായ ക്യാപ്ഷനുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആര്യ കുറിച്ചിരിക്കുന്നത്. വീണ നായര്‍, ജൂവല്‍ മേരി, ആര് ജെ രഘു, രചന നാരായണന്‍ക്കുട്ടി, തുടങ്ങി ആര്യയുടെ അടുത്ത കൂട്ടുകാരും പ്രിയപ്പെട്ടവരെല്ലാം മനോഹരമായിട്ടുണ്ടെന്ന കമന്റുകളുമായി എത്തി. എന്നാല്‍ ചില ആരാധകര്‍ കളിയാക്കിയും പരിഹസിച്ചുമാണ് എത്തിയത്. അതില്‍ ഭൂരിഭാഗം പേര്‍ക്കും ആര്യ തന്നെ മറുപടി നല്കി കഴിഞ്ഞു.
Content Highlight: Badai Bungalow fame star Arya;s new makeover photos got viral