Home FILM ENTERTAINTMENT കേരള സാരിയുടുക്കാം പക്ഷേ സദ്യ കഴിക്കാൻ സ്പൂൺ വേണം; സണ്ണിയും കുടുംബവും കേരളത്തിൽ അവധിയാഘോഷത്തിൽ!

കേരള സാരിയുടുക്കാം പക്ഷേ സദ്യ കഴിക്കാൻ സ്പൂൺ വേണം; സണ്ണിയും കുടുംബവും കേരളത്തിൽ അവധിയാഘോഷത്തിൽ!

Sunny and family on holiday in Kerala! Sunny leone about kerala food and cloths

Facebook
Twitter
Pinterest
WhatsApp

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേൽ വെബ്ബറും മക്കലായ നിഷ, ആഷർ, നോഹ് എന്നിവരും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ കേരളസാരിയുടുത്ത് സദ്യ ആസ്വദിക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

 

സിൽക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയിൽ മുല്ലപ്പൂ ചൂടിയിട്ടുമുണ്ട്. തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാവർക്കും ഇത് ആദ്യത്തെ അനുഭവമാണ്. അതിനാൽ തന്നെ ഏറെ ആസ്വദിച്ചാണ് ഇലയിൽ നോക്കിയിരുന്ന് ഇവർ സദ്യ കഴിക്കുന്നത്. പക്ഷേ നിലത്തിരുന്നല്ല സദ്യ ആസ്വദിക്കുന്നത് എന്നുമാത്രം. കേരളത്തിലെത്തിയാൽ മലയാളികൾ അല്ലാത്തവർ പോലും കൈകൊണ്ട് സദ്യ കഴിക്കാറുണ്ട്. പക്ഷേ സണ്ണിക്ക് സ്പൂൺ ഇല്ലാതെ പറ്റില്ല. ചോറും വിഭവങ്ങളും സ്പൂണിലെടുത്താണ് താരം ഭക്ഷിച്ചത്. എന്നാൽ മക്കൾ കൈകൊണ്ട് കഴിക്കുന്നത് ചിത്രങ്ങളിൽ കാണാം. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഇതുവരെ ലഭിക്കാത്ത പുത്തനനുഭവമായിരുന്നു ഇവർക്കത്. റിസോർട്ടിലെ ഹരിതാഭമാർന്ന പശ്ചാത്തലവും ചിത്രങ്ങളിൽ കാണാം.

Content Highlight: Sunny and family on holiday in Kerala! Sunny leone about kerala food and cloths

  • Tags
  • family
  • holiday
  • kerala
  • kerala food
  • resort
  • sunny leone
  • vacation
Facebook
Twitter
Pinterest
WhatsApp

Most Popular

ഇനി വോയ്സ് മെസേജും അയക്കാം; പുതിയ ഫീച്ചറുമായി ട്വിറ്റർ

Technology
ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഫീച്ചർ ട്വിറ്റർ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ പരമാവധി 140 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് മെസേജുകൾ അയയ്‌ക്കാൻ കഴിയും. ആൻഡ്രോയ്ഡ്, ഐഒഎസ്...

അച്ഛനായ സന്തോഷം പങ്കുവച്ച് നീരജ് മാധവ്

യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവിനും ഭാര്യ ദീപ്തിയ്ക്കും പെൺകുഞ്ഞ് പിറന്നു. നീരജ് തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയവഴി ലോകത്തെ അറിയിച്ചത്. നീരജിനും ദീപ്തിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ ലോകത്തിന് അകത്തു നിന്നും...

വ്യായാമവും ഹൃദയാരോഗ്യവും എത്രത്താളം ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയത്തെ ആരോഗ്യകരമായി പരിപാലിക്കുന്നതിന്, കൂടുതലായി വ്യായാമം ചെയ്യുന്നത് നല്ലതാണെന്ന് വ്യക്തമാക്കുന്ന പഠനഫലവുമായി ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. അപൂർവ്വമായി മാത്രം അദ്ധ്വാനിക്കുന്നവരെ അപേക്ഷിച്ച് സജീവമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ...
Read more

വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ വിസ്മയയുടെ തന്റെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു....