Home news മദാമ്മയെ വളച്ചെടുത്ത് മലയാളി..!! റിയൽ ലൈഫ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്..!!

മദാമ്മയെ വളച്ചെടുത്ത് മലയാളി..!! റിയൽ ലൈഫ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്..!!

a variety love story between a malayali and a foreign lady

Facebook
Twitter
Pinterest
WhatsApp

ടോവിനോ നായകനായി കഴിഞ്ഞ  വർഷം പുറത്തിറങ്ങിയ സിനിമ ആയിരുന്നു കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.   സിനിമ വലിയൊരു വിജയം നേടിയില്ല എങ്കിലും   വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച  സിനിമ ഒരു പക്ഷം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു.  ഒരു പുറം നാട്ടുകരിയെ രാജ്യം കാണിക്കുവാൻ കൊണ്ടു പോകുന്ന നായകനും വഴിയിൽ വെച്ച് ഇരുവരും പ്രണയത്തിൽ  ആകുന്നതും ആയിരുന്നു സിനിമ ചർച്ച ചെയ്തത്. എങ്കിൽ അതുപോലെ ഒരു പ്രണയം ശരിക്കും ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ . എങ്കിൽ അഞ്ചു ഹാം എന്ന വ്യക്തിയാണ് ഈ പ്രണയ കഥയിലെ നായകൻ. അദ്ദേഹം തന്റെ പ്രണയ കഥ ജി  എൻ പി സി യിൽ പങ്കുവെച്ചിരുന്നു. കുറിപ്പ് വായിക്കാം.

ഒരുപാട് പേര് ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങൾ ഒരുമിച്ചതെന്ന്. അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണക് മുൻപ് നാലു മാസം മുന്നേയ് ഞാൻ ഒരു സാധാ ഹോംസ്റ്റേ സ്റ്റാർട്ട്‌ ചെയ്തായിരുന്നു. ബാക് പാക്കേഴ്‌സ് നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു. കടവും ഇടവും എടുത്തു എല്ലാരേം പോലെ ഒരു ബിസിനസ്‌ തുടങ്ങി എന്ന് പറയുന്നതായിരിക്കും ശെരി. പന്ത്രണ്ട് വർഷത്തെ ഹോസ്പിറ്റലിറ്റി എക്സ്പീരിയൻസും ഈ-മാർക്കറ്റിംഗ് നോളേഡ്ജും മാത്രമായിരുന്നു കൈ മുതൽ.കൂട്ടുകാരും നല്ല പിന്തുണ നൽകി.

നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായ് ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാൻ തയ്യാറായി നിന്നു.കുറഞ്ഞ സാലറിക് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്തു. അഡിഷണൽ ഇങ്കത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ “കെയെറി”യുടെ ബുക്കിങ് വന്നു. ചെക്ക് ഇൻ ചെയ്തു കഴിഞ്ഞു പൊതുവെ ചെയ്യുന്ന എല്ലാകാര്യങ്ങളും ഞാൻ അവൾക്കു ഇന്ററോട്സ് ചെയ്തു കൊടുത്തു. ഒന്ന് രണ്ട് മനോഹരമായ തേപ്പു മുൻപ് കിട്ടിയത് കൊണ്ട് സാധാരണ ഞാൻ ആരെയും അടുപ്പിക്കാറില്ല.
കെയറി നേപ്പാളിൽ സോഷ്യൽ വർക്കിൽ ഇന്റേൺഷിപ് കഴിഞ്ഞു കേരളത്തിൽ ചെറിയ ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ വന്നതാണ്. രണ്ട് ദിവസം മാത്രം ആലപ്പുഴയിൽ ഉള്ളൂ.ഇന്ത്യയിൽ ആദ്യമായി ആണ് വരുന്നത്. പുറത്തു ബീച്ചിൽ ഒറ്റക് പോകാൻ മടിയായിരുന്നു.എന്നോട് കു‌ടെ വരുമൊന്നു ചോദിച്ചു. ഒരു ഫൈവ് സ്റ്റാർ റിവ്യൂ കിട്ടാൻ ഉള്ള ചാൻസ് ഉള്ളത് കൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി. രണ്ട് ദിവസം കഴിഞ്ഞാൽ കേരളം വിടുന്ന മദാമ്മയോട് കൂടുതൽ എന്ത് പറയാൻ, പ്രെത്തെകിച്ചു ഓസ്ട്രേലിയകാരിയോട്, പൊതുവെ അവർ തണ്ടുകാരാണ്, മുൻപ് നമ്മുടെ സച്ചിനോടൊക്കെ ഓസ്ട്രേലിയൻസ് എന്തെല്ലാം ചെയ്തിരിക്കുന്നു, സ്വന്തം സംസ്കാരവും പാരമ്പര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാൻ മുൻപ് ചൊറിയാൻ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്.

പക്ഷെ കെയെറി ഞാൻ മനസിലാക്കിയ വെസ്റ്റേൺ സ്ത്രീകളെ പോലെ ആയിരുനില്ല.
ശുദ്ധകധികാരിയും സമാന ചിന്താഗതി ഉള്ളവളാണെന്നു മനസ്സിലായി.മുക്കത്താണ് ശുണ്ഠിയുള്ളതെന്ന് പിന്നെയാണ് പിടികിട്ടിയത് പൊതുവായ കാര്യങ്ങൾ സംസാരിച്ചതോടെ ഞങ്ങൾ കുറെ കൂടുതൽ അടുത്തു. പക്ഷെ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് അടുത്ത ദിവസം കൂടുതൽ മുഖം കൊടുക്കാതെ കടന്നു പോയി. പിറ്റേന്ന് ചെക് ഔട്ട് ആയി.ആലപ്പുഴ വഴി ട്രിവാൻഡ്രം ട്രെയിൻ സമയത്ത് ഇല്ലാത്തത് കൊണ്ട് ബസിൽ പോകമെന്നായി.ഞാൻ സഹായിക്കാമെന്ന് ഏറ്റു.ബസ് സ്റ്റാൻഡിൽ ആണേ തിരക്കോട് തിരക്ക്. അവസാനം നിർത്താൻ പോകുന്ന ഒരു സൂപ്പർ ഫസ്റ്റിൽ ലഗേജ് സീറ്റിൽ വെച്ച് സീറ്റ്‌ റിസേർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണോ അതോ ഞാൻ അവളെ പറഞ്ഞു വിടാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല
കണ്ണ് നിറയുന്നത് ഞാൻ ശ്രെദ്ധിച്ചായിരുന്നു.

പിന്നെ എന്നും ഫോൺ വിളിക്കും. അവൾ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും, ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇന്ത്യയിൽ ഒറ്റക്കാണെന്ന തോന്നൽ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്ന്.അങ്ങനെ അവൾ അങ്ങ് രാജസ്ഥാൻ എത്തി, ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു. അവസാനം ഓസ്ട്രേലിയിൽ പോകുന്നതിനു മുൻപ് അവൾക് എന്നെ കാണാൻ ആകുമോ എന്നു ചോദിച്ചു. പീക്ക് സീസനിൽ ബിസിനസ് വിട്ടു പോകുന്നത് റിസ്ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനം ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളകാരിയെ കാണാൻ അങ്ങ് രാജസ്ഥാൻ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കൾ ഉണ്ടായിട്ടും ഞാൻ വരാം എന്നു വാക്ക് പറഞ്ഞു. പക്ഷേ അടുത്ത പത്ത് ദിവസം കെയെറി വിപാസന മെഡിറ്റേഷന് ജോയിൻ ചെയ്യുകയാണ്.പത്ത് ദിവസം സംസാരിക്കാൻ പറ്റില്ല, എന്നോടെന്നല്ല ആരോടും. അത് ആ ആശ്രമത്തിന്റേ റൂൾ ആണ്.പതിനൊന്നാം ആം ദിവസം ഞാൻ കണ്ടോളാം എന്നു പറഞ്ഞു. പിന്നെഉള്ള പത്ത് ദിവസം കൊടും നിശബ്ദദ. അവൾ വിളിച്ച ഫോൺ റെക്കോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു ആൾ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വാശ്വസിക്കാൻ പ്രയാസം( ഫേസ്ബുക് ഞാൻ ചോദിച്ചില്ല, ).

മെഡിറ്റേഷൻ കഴിഞ്ഞാൽ രണ്ട് ദിവസം ഉണ്ട് അവൾക്  തിരിച്ചു പോകനായി.ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്, മൊത്തത്തിൽ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോ മാറിക്കിട്ടി.എനിക്കു ഇടക്ക് വരുന്ന ഫോൺ കാൾ ശ്രെധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു, നിന്നെ കാണാതെ പോയിരുന്നെങ്കിൽ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു. അതോടുകുടെ അവൾ ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്കു ഒരെണ്ണം ബുക്ക്‌ ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കാൾ വന്നു. എന്നെ സൂക്ഷ്‌കണം എന്നൊക്ക പറയുന്നത് ഞാൻ ചെവി വട്ടം പിടിച്ചു കേട്ടു.എന്തോ ഞങ്ങളങ് പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോർത്ത് ഉന്ത്യ മുഴുവൻ കറങ്ങി. കൂടുതൽ അടുത്തു മനസിലാക്കി. തിരിച്ചു പോയി വീട്ടിൽ പറഞ്ഞു എല്ലാം ശെരിയാക്കി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവൾ പോയി 2ആം ദിവസം ലോകത്തുള്ള എയർപോർട്ട് മുഴുവൻ അടച്ചു, കൊറോണ സൃഷ്‌ടിച്ച അടിയാദിരാവസ്ഥ ഞങ്ങളുടെ ബന്ധത്തേ വെല്ലുവിളിച്ചു.

അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി കുറഞ്ഞത് രണ്ടു വർഷത്തേക്ക് ഇന്ത്യയിലേക്ക് ഒരു തിരിച്ചു പോക്ക് സാധയമല്ല എന്ന്. ആരും സഹായിക്കാൻ പോയിട്ട് നല്ല ഒരു വാക്ക് പറയാൻ പോലും ഇല്ലായിരുന്നു. അതിനിടക് ഓരോരുത്തന്മാർ അവളെ കോഫി കുടിക്കാനും ഡിന്നർ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കയേരി സുന്ദരിയാണ്. പക്ഷെ എനിക്ക് അത് തോന്നിയത് അവൾ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്പോഴായിരുന്നു.എല്ലാ ദിവസവും അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി.
ഒൻപത് മാസത്തിനു ശേഷം ഇന്ത്യ എൻട്രി വിസ ഓപ്പൺ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്ട്രേകിയിലേ ഇന്ത്യൻ അംബാസിഡർ ഉൾപ്പടെ എല്ലാർക്കും മെയിൽ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയിൽ അയച്ചു. അങ്ങനെ ഒരു മറുപടി വന്നു എന്റെ സത്യവങ്ൻമൂലവും ഐഡി ചോദിച്ചു കൊണ്ട്. അങ്ങനെ പടി പടിയായി ഒരു മാസത്തിനുള്ളിൽ വിസ കിട്ടി. അഞ്ച് ദിവസത്തിനുമുൻപ് ഞങ്ങൾ വിവാഹിതരായി.
വാൽകഷ്ണം : ഓസ്ട്രേലിയകാരി ആയത് കൊണ്ട് ഇടക് ഇടക് സ്ലീഡ്ജങ് ചെയ്യും, അപ്പോ ഞാൻ അങ്ങ് ദ്രാവിഡ്‌ ആകും. ജീവിതം എന്ന വലിയ ടെസ്റ്റ്‌ ഞങ്ങക്ക് സമനില എങ്കിലും പിടിക്കണം
content highlight: a variety love story between a malayali and a foreign lady

 

 

 

 

  • Tags
  • facebook post
  • Foreigner
  • love story
  • malayali
  • true love has no boundaries
Facebook
Twitter
Pinterest
WhatsApp

Most Popular

ആമസോണ്‍ പ്രൈം ഇനി സിനിമ നിര്‍മ്മാണത്തിലേക്കും; ആദ്യ ചിത്രം ‘രാം സേതു’

    ആമസോണ്‍ പ്രൈം വീഡിയോ ഇനി സിനിമ നിര്‍മ്മാണ രംഗത്തേക്കും. അക്ഷയ്കുമാര്‍ ചിത്രം ‘രാം സേതു’ ആണ് ആമസോണ്‍ പ്രൈം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും. കേപ് ഓഫ്...

മദാമ്മയെ വളച്ചെടുത്ത് മലയാളി..!! റിയൽ ലൈഫ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്..!!

ടോവിനോ നായകനായി കഴിഞ്ഞ  വർഷം പുറത്തിറങ്ങിയ സിനിമ ആയിരുന്നു കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.   സിനിമ വലിയൊരു വിജയം നേടിയില്ല എങ്കിലും   വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച  സിനിമ ഒരു പക്ഷം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നു. ...

ഇതൊക്കെ ഹറാം ആണ്..!! ഇതിനെയൊക്കെ ചുംബിച്ചാൽ ചെളിയിൽ കുളിക്കണം…!

മലയാളത്തിന്റെ സ്വന്തം യുവ നായികാ ആയ നസ്രിയയെ മലയാളിക്ക് പരിചയപെടുത്തി കൊടുക്കേണ്ട അവിശ്യമില്ല. കാരണം അത്രയും പ്രിയപ്പെട്ട നായിക ആണ് നസ്രിയ. അവതാരക ആയി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് മമ്മൂട്ടി നായകനായ ...

‘സെന്റർ ഓഫ് ഗ്രാവിറ്റി’ ചലഞ്ച്

Troll Corner
സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിലെ ഒരു പ്രധാന സെഗ്മെന്റാണ് ചലഞ്ചുകൾ. ഇന്ത്യയിൽ നിരോധിക്കപ്പെട്ടു എങ്കിലും ടിക് ടോക്കിലെ ചലഞ്ചുകൾ ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള എതിരാളികളിപ്പോടെ നമുക്കിടയിലും...