മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വാണി വിശ്വനാഥ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. വാണിയുടെ തിരിച്ചുവരവിനെ കുറിച്ച് നടിയുടെ ഭര്‍ത്താവും നടനുമായ ബാബുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വാണി സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ്. മലയാള സിനിമയിലേക്കുള്ള വരവാണ് വൈകുന്നത്. ഇടയ്ക്ക് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ വരുന്നുണ്ട്. കുറേപേര്‍ കഥ പറയുന്നുണ്ട്.
കുട്ടികളും പഠിപ്പും കാര്യങ്ങളുമായി തിരക്കിലാണ് വാണി എന്നാണ് ബാബുരാജ് പറയുന്നത്. വാണിയുമായുള്ള പ്രണയത്തെ കുറിച്ച് അടുത്തിടെ ബാബുരാജ് തുറന്നു പറഞ്ഞിരുന്നു. നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യുന്ന ആളാണ് താനെന്നും പാചകത്തിലൂടെയാണ് വാണിയുടെ മനസ്സില്‍ ഇടം നേടിയത് എന്നുമാണ് താരം പറഞ്ഞത്.
2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ആണ് വാണി വിശ്വനാഥ് അവസാനമായി വേഷമിട്ട മലയാള ചിത്രം. കാമിയോ റോളിലാണ് ചിത്രത്തില്‍ താരം എത്തിയത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഒരേയ് ബുജ്ജിഗ എന്ന തെലുങ്ക് ചിത്രമാണ് താരത്തിിന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
Content Highlight: Baburaj, husband and actor, talks about actress Vani come back to Malayalam movie