രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകി നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു 6 വയസ്സുകാരൻ വന്നു. നേരെ ഒരു ചോദ്യം.. FREE FIRE കളിക്കുന്നോ ?? കാര്യം അറിയാതെ തപ്പി തടഞ്ഞ ഉണ്ണി അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതൊരു മൊബൈൽ ഗെയിം ആണ്. പബ്ജി പോലെത്തെ. ഇപ്പോളത്തെ ട്രെൻഡിങ് ഗെയിം ആണെന്ന വസ്തുത അപ്പോളാണ് കത്തിയത്.
കുറച്ചു നേരം കുട്ടി ഉണ്ണിയെ പഠിപ്പിച്ചു കളിക്കാൻ. 28 ആം തീയതി അവന്റെ പിറന്നാൾ ആണെന്നും കൂട്ടുകാരെ കാണണം എന്നുമൊക്കെ പറയുന്ന കൂട്ടത്തിൽ കേട്ടു.. അവസാനം ഒരു ഫോട്ടോയും എടുത്തു പോയി റയ്ഹാനും സഹോദരങ്ങളും..
ഇന്നലെ അപ്രതീക്ഷിതമായ കുട്ടിയുടെ വീട്ടിൽ ഉണ്ണിയുടെ വക പിറന്നാൾ കേക്ക് എത്തി. റയ്ഹാന് സ്നേഹപൂർവ്വം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസകളും. ചെറിയ വീട്ടിലെ അവന്റെയും കുടുംബത്തിന്റെയും വലിയൊരു സന്തോഷത്തിന്റെ ഭാഗം ആയതു കണ്ടിട്ടാണ് ഉണ്ണിയുടെ ടീം അവിടെ നിന്ന് പോയത്.
തമാശക്കാണെലും ഉണ്ണി അന്ന് രാത്രി പറഞ്ഞ പോലെ ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത് എന്ന രഹസ്യം റെയ്ഹാൻ ഇനി പുറത്താക്കുമോ എന്തോ ..
Content Highlight: A cute six year old boy played “free fire” game with his favorite Malayalam actor