വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം കഴിച്ച് 59 ദമ്പതികള്‍. ബാങ്കോക്കിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം.
ഡാന്‍സും പാട്ടുമായി ആഘോഷങ്ങളോടെയായിരുന്നു വിവഹച്ചടങ്ങുകള്. ചടങ്ങില്‍ പ്രാദേശിക ഉദ്യോഗസ്ഥരും പങ്കെടുത്തു. തന്നെ സംബന്ധിച്ച് വിവാഹമെന്നത് ഒരസാധാരണ സംഭവമായിരിക്കണമെന്ന് കരുതിയിരുന്നു. ഇതിനായി ദീര്‍ഘകാലമായി പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി വേദിയില്‍ വച്ച് വിവാഹിതനായ 26കാരന് പറഞ്ഞു.
വര്‍ഷങ്ങളായുള്ള ഈ ചടങ്ങില്‍ നൂറ് ദമ്പതികളാണ് വിവാഹം കഴിക്കാറ്.ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണം 59 ആയി ചുരുങ്ങിയത്, സന്ദര്‍ശകര്‍ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: 59 couples in Thailand tie the knot on elephants on Valentine’s Day