പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ബോഡി ബില്‍ഡിംഗില്‍ മിന്നത്തിളങ്ങാമെന്നു തെളിയിച്ചിരിക്കുകയാണ് യൂറോപ്പ ഭൗമിക് എന്ന പതിനെട്ടുകാരി.
ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് ഈ ഇന്ത്യന്‍ വനിത ചരിത്രം കുറിച്ചത്. അടുത്ത വര്‍ഷം സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ഈ ഇന്ത്യന്‍ താരം.
ഉയരം കുറവായതിന് സ്കൂളില്‍ പഠനകാലത്ത് സഹപാഠികള്‍ പരിഹസിക്കുമായിരുന്നു. അങ്ങനെയാണ് ശരീരം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് യൂറോപ്പ പറയുന്നു. തുടക്ക കാലത്ത് അധികം സ്ത്രീകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. പല പെണ്‍കുട്ടികളും ഇത് പഠിക്കുവാന്‍ എന്റെയടുത്ത് വരുമ്പോള്‍ അത് എന്റെ വിജയമായി കാണുന്നു. സ്വന്തമായി ഒരു ജിം തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്നും യൂറോപ്പ പറയുന്നു.