മസിലുകള്‍ പെരുത്ത് നില്ക്കുന്ന ശരീരം ഭൂരിപക്ഷം യുവാക്കളുടെയും സ്വപ്നമാണ്. ഇതിനായി നല്ലതുപോലെ അധ്വാനിക്കുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ വ്യായാമങ്ങളും, സ്റ്റീറോയ്ഡുകളും മാത്രം ഉപയോഗിച്ചതുകൊണ്ട് ശരീരഭംഗി വര്‍ദ്ധിക്കണമെന്നില്ല. അതിന് പ്രധാനമായും വേണ്ടത് വ്യായാമത്തില്‍ ശരിയായ രീതി പിന്തുടരുക എന്നതാണ്. മസിലുകള്‍ തുടിച്ച് നില്ക്കുന്ന ശരീരം ഒരുദിവസം കൊണ്ട് നേടാനാവില്ല. അതിന് അതിന്റേതായ കാലദൈര്‍ഘ്യം വേണ്ടി വരും. കുറഞ്ഞത് 6-12 മാസം കൊണ്ട് ഏറെക്കുറെ ശരീരവടിവ് വ്യായാമം വഴി നിങ്ങള്‍ക്ക് നേടാനാവും. വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം പരുക്കുകളുണ്ടാവാതെ മുന്‍കരുതലെടുക്കുകയാണ്. ബോഡിബില്‍ഡിങ്ങ് പരിശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ബോഡി ബില്‍ഡിങ്ങ് പരിശ്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ഡോക്ടറെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി മനസിലാക്കണം. ഇങ്ങനെ ഡോക്ടറുടെ പരിശോധനക്ക് വിധേയനാകുന്നത് വഴി എന്തെങ്കിലും ആരോഗ്യപരമായ തകരാറുണ്ടോയെന്ന് മനസിലാക്കാനാവും.
മികച്ച സൗകര്യങ്ങളും, ഉപകരണങ്ങളുമുള്ള ഒരു ജിംനേഷ്യം തെരഞ്ഞെടുക്കുക. ജിംനേഷ്യം തെരഞ്ഞെടുക്കുന്നതിന് സ്ഥലം, അന്തരീക്ഷം, ആളുകള്‍, നിരക്ക് എന്നിവയൊക്കെ പരിഗണിക്കണം.