Home Silver Screen ശരീരം വിറ്റല്ല ഞാന്‍ നടിയായത്, നായകന്മാര്‍ കാമുകിമാര്‍ക്കായി തന്റെ അവസരം നഷ്ട്ടപെടുത്തി, തുറന്നു പറഞ്ഞ് മല്ലികാ...

ശരീരം വിറ്റല്ല ഞാന്‍ നടിയായത്, നായകന്മാര്‍ കാമുകിമാര്‍ക്കായി തന്റെ അവസരം നഷ്ട്ടപെടുത്തി, തുറന്നു പറഞ്ഞ് മല്ലികാ ഷെരാവത്ത്

Facebook
Twitter
Pinterest
WhatsApp

ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ റാണിയായിരുന്നു മല്ലികാ ഷെരാവത്ത്. ഇപ്പോള്‍ സിനിമ കുറവാണെങ്കിലും ശക്തമായ നിലപാടുകള്‍ കൊണ്ട് മല്ലിക ബോളിവുഡില്‍ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരില്‍ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക ഇപ്പോള്‍. ‘നായകന്മാര്‍ പലപ്പോഴും എനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്.

അങ്ങനെ 20-30 സിനിമകള്‍ നഷ്ടമായിട്ടുണ്ട്. അതെന്നെ സങ്കടപ്പെടുത്തിയിട്ടില്ല. അതെന്റെ തിരിച്ചറിവായിരുന്നു. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്‌ബോള്‍ അവരെല്ലാം വിഡ്ഡികളാണെന്നു തോന്നും. അവരെല്ലാവരും’. മല്ലിക പറയുന്നു. നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാന്‍ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക വെട്ടിത്തുറന്നു പറയുന്നു.

നിങ്ങള്‍ക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ദുര്‍നടത്തിപ്പുക്കാരിയായ സ്ത്രീയായതിനാല്‍ അമിത സ്വാതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്‌ബോള്‍ തന്നെ രാജ്യദ്രോഹി എന്ന രീതിയിലാണ് പലരും മുദ്ര കുത്തുന്നതെന്നും മല്ലിക തുറന്നുപറയുന്നു.

  • Tags
  • തുറന്നു പറഞ്ഞ് മല്ലികാ ഷെരാവത്ത്
  • നായകന്മാര്‍ കാമുകിമാര്‍ക്കായി തന്റെ അവസരം നഷ്ട്ടപെടുത്തി
  • ശരീരം വിറ്റല്ല ഞാന്‍ നടിയായത്
Facebook
Twitter
Pinterest
WhatsApp
Previous articleതുടക്കക്കാര്‍ക്ക് ബോഡി ബില്‍ഡിംഗ് ടിപ്‌സ്‌
Next articleദിലീപ് തന്നെ വന്നു കണ്ടു, ഞാന്‍ ആത്മവിശ്വാസം നല്‍കി,പ്രശ്നങ്ങള്‍ സധൈര്യത്തോടെ ദിലീപ് നേരിട്ടതിനെ അഭിനന്ദിച്ചെന്നും ബാലചന്ദ്രമേനോന്‍

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...