2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സൊമാറ്റോയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഓരോ മിനിട്ടിലും 22 ഓർഡറുകൾ സൊമാറ്റോ ഡെലിവറി ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 1,988,044 പ്ലേറ്റ് വെജിറ്റബിൾ ബിരിയാണിയാണ് സെമാറ്റോ 2020 ൽ ഡെലിവറി ചെയ്തത്. ബംഗളൂരുവിൽ നിന്നുള്ള യഷ് എന്നായാളാണ് ഏറ്റവും കൂടുതൽ തവണ സൊമാറ്റോയിലൂടെ ഭക്ഷണം ഓർഡർ ചെയ്തത്. 1,380 തവണ ഇദ്ദേഹം സൊമാറ്റോയിലൂടെ ഭക്ഷണം വാങ്ങി. ഒരു ദിവസം നാല് ഓർഡർ വീതമാണ് യഷ് ചെയ്തു കൊണ്ടിരുന്നത്.
പിസയ്ക്കും വലിയ ഓർഡറുകളാണ് സൊമാറ്റോയിലൂടെ ലഭിച്ചത്. മെയ് മാസത്തിൽ മാത്രം 4.5 ലക്ഷത്തിന് പുറത്ത് പിസ ഓർഡറുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. നവംബർ മാസത്തിൽ ഇത് 17 ലക്ഷത്തിലേക്ക് ഉയർന്നു. മഹാരാഷ്ട്രയിലെ ജാൽഗോണിൽ താമസിക്കുന്ന ഒരാളാണ് ഏറ്റവും അധികം തവണ പിസ ഓർഡർ ചെയ്തത്. ഇയാൾ 369 തവണ പിസ ഓർഡർ ചെയ്തെന്നാണ് സൊമാറ്റോ പറയുന്നത്.
Content Highlight: Zomato 2020 left out the figures