Home Inside Sports വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടവും റദ്ദാക്കി; 134ാം അധ്യായം അടുത്ത വര്‍ഷം

വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടവും റദ്ദാക്കി; 134ാം അധ്യായം അടുത്ത വര്‍ഷം

Facebook
Twitter
Pinterest
WhatsApp

ഈ വർഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.നേരത്തെ ടോക്യോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിംബിള്‍ഡണ്‍ പോരാട്ടവും റദ്ദാക്കിയിരിക്കുന്നത്.ജൂണ്‍ 20 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍ണമെന്റ് തീരുമാനിച്ചിരുന്നത്. വിംബിള്‍ഡണിന്റെ ഈ വര്‍ഷം ടക്കേണ്ടിയിരുന്ന 134ാം അധ്യായം 2021 ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയാണ് അരങ്ങേറുക.ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്.

1914-ലും 1947-ലുമായിരുന്നു ഇത്.വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.പുരുഷ സിംഗിൾസിൽ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യൻമാർ.വിംബിള്‍ഡണ്‍ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 2021ലെ പോരാട്ടം കാണാനുള്ള അവസരം അവര്‍ക്കുണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...