Home Silver Screen കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

Facebook
Twitter
Pinterest
WhatsApp

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം പരിചിതമായ ഒരു പ്രമേയത്തെ കൂടുതല്‍ തീവ്രതയോടെ അവതരിപ്പിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രണയമല്ല… പോരാട്ടവും അതിജീവനവുമാണ് ചിത്രം പറയുന്നത്. ഒറ്റ ദിവസം നടക്കുന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ‘കപ്പേള’.   വളരെ ചെറിയൊരു ത്രെഡില്‍ നിന്നും ഉരുത്തിരിഞ്ഞ, സന്ദേശം നല്‍കുന്നൊരു കൊച്ചു സിനിമയാണ് കപ്പേള.

 വയനാട്ടിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നും, ഫോണിലൂടെ പരിചയപ്പെട്ട തന്‍റെ സുഹൃത്തിനെ കാണാനായി കോഴിക്കോട് എത്തുന്ന ജെസിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ജെസിയായി അന്നാ ബെന്നും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി റോഷന്‍ മാത്യുവും ശ്രീനാഥ് ഭാസിയുമെത്തുന്നു. മൂന്ന് പേരും മികച്ച അഭിനേതാക്കളാണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം തന്നെയാണ് കപ്പേളയിലും ലഭിക്കുന്നത്.

ആദ്യ പകുതി അന്നയും റോഷനും സ്വന്തമാക്കുമ്പോള്‍ രണ്ടാം പകുതിയില്‍ ശ്രീനാഥ് ഭാസിയും ഒപ്പം ചേരുകയാണ്. ജെസി എന്ന കഥാപാത്രത്തിന്‍റെ നിഷ്കളങ്കത നഷ്ടപ്പെടാതെ അന്ന അവതരിപ്പിച്ചിട്ടുണ്ട്. ജെസിയെ കാണുമ്പോള്‍ കണ്ടുപരിചയമുള്ളൊരു പെണ്‍കുട്ടി എന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് അന്നയുടെ അഭിനയം. പക്വതയുള്ള പ്രകടനമായിരുന്നു റോഷന്‍റേത്. അതേസമയം, രണ്ടാം പകുതിയില്‍ ശ്രീനാഥ് ഭാസിയുടെ സ്ക്രീന്‍ പ്രസന്‍സാണ് മുകളില്‍ നില്‍ക്കുന്നത്.

ആദ്യ പകുതി റോഷനും അന്നയും കീഴടക്കുമ്പോള്‍ രണ്ടാം പകുതി ശ്രീനാഥ് ഭാസി കൈയ്യടക്കുന്നു. ജെസ്സിയുടെയും വിഷ്ണുവിന്റെയും ആദ്യ കൂടിക്കാഴ്ച്ചക്കിടെ റോയ് കടന്നുവരുന്നതോടെ സിനിമയുടെ ഗതി മാറുന്നു. ഇതിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും കോരിയിടാന്‍ ഒരു ശ്രമവും സംവിധായകന്‍ നടത്തുന്നു.

 ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ തനിനിറം പുറത്തുവരുന്നത് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നു. പ്രണയം പലപ്പോഴും ചതിക്കുഴികളാകാറുണ്ടെങ്കിലും ഒരുപാട് ജെസ്സിമാര്‍ക്കുള്ളതാണ് കപ്പേള. യുവാക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിടുന്ന “കപ്പേള” തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ്.

 
ക്യാമറയ്ക്ക് പിന്നിലെ ആദ്യ സിനിമ എന്ന നിലയില്‍ നല്ലൊരു ശ്രമമാണ് മുസ്തഫ നടത്തിയിരിക്കുന്നത്. ചെറിയൊരു വിഷയത്തെ രണ്ട് മണിക്കൂറിനടത്തുള്ളൊരു സിനിമയായി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് മേക്കിങും അതിനാടകീയത ഇല്ലാത്ത കഥാ സന്ദര്‍ഭങ്ങളുമെല്ലാം മുസ്തഫയിലെ സംവിധായകനില്‍ പ്രതീക്ഷ വളര്‍ത്തുന്നുണ്ട്. ജിംഷി ഖാലിദിന്‍റെ ക്യാമറയും സുഷിന്‍റെ സംഗീതവും നന്നായിരുന്നു. മലയോരഗ്രാമത്തിന്‍റെ ഭംഗി അടയാളപ്പെടുത്താന്‍ സംഗീതത്തിനും ഛായാഗ്രഹണത്തിനും സാധിച്ചിട്ടുണ്ട്.
  • Tags
  • anna
  • cheating
  • comedy
  • kappela
  • lovemovie
  • malayalammovie
  • reviewmovie
  • roshan
  • sreenath
Facebook
Twitter
Pinterest
WhatsApp

Most Popular

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...

സൗന്ദര്യസംരക്ഷണം, ചർമം സുന്ദരമാകണോ?

1.   വൃത്തി നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും. 2.  ക്രീമുകള്‍ സ്വന്തം ചര്‍മത്തിന് ചേര്‍ന്ന...

കൊച്ചിയിൽ നിന്നും ഒരു ദിനത്തേക്കു കുടുംബമായി പോകേണ്ട 8 സ്ഥലങ്ങൾ

1 .അന്ധകാരനഴി  ബീച്ച് ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പട്ടണക്കാട് പഞ്ചായത്തി‌ലാണ് അന്ധകാരനഴി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് കൊച്ചി...