Home Inside Sports കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് : ഫുട്ബാള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്

കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് : ഫുട്ബാള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്

Facebook
Twitter
Pinterest
WhatsApp

കേരള ഫുട്ബാള്‍ രംഗത്ത് പുതിയ വിപ്ലവം രചിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി . 12വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ‘കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ്’ എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിഖില്‍ ഭരദ്വാജ്, കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ്, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഫുട്‌ബോള്‍ പ്രേമികളായ കേരളത്തിലെ സമൂഹത്തില്‍ ഫുട്‌ബോളിനെ ഒരു പ്രഫഷന്‍ ആയി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം.

കേരള ബ്ലാസ്റ്റേഴ്സ് ശൈലിയില്‍ മികവുറ്റ പരിശീലനം നല്‍കികൊണ്ട് കുട്ടികളെ രാജ്യാന്തര ഫുട്‌ബോള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളില്‍ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യംഗ് ബ്ലാസ്റ്റേഴ്സ് അടിസ്ഥാനമാക്കുന്നത്.കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുമായി ചേര്‍ന്നാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ക്ക് സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നല്‍കും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്‌കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്സ് നല്‍കും. കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. സെന്ററുകളില്‍ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട് പരിശീലന കളരികള്‍ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്ററുകള്‍. ഒരു ക്ലബ് എന്ന നിലയില്‍ കേരളത്തെ യഥാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.കേരളത്തില്‍ ഫുട്ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഭാവിയില്‍ ഇത്തരം നിരവധി പ്രതിഭകള്‍ക്ക് വഴിയൊരുക്കുമെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...