Home Hollywood ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്‌ക്കും കൊറോണ!

ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്‌ക്കും കൊറോണ!

Facebook
Twitter
Pinterest
WhatsApp

ഹോളിവുഡ്​ സൂപ്പര്‍താരം ടോം ഹാങ്ക്​സിനും (63) ഭാര്യ റീത വില്‍സണും ​കൊറോണ സ്ഥിരീകരിച്ചു. ആസ്​ട്രേലിയയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്​​ ഇരുവരും. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഹാങ്ക്‌സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഞാനും റീതയും ആസ്​ട്രേലിയയിലാണ്. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങള്‍ രണ്ട്​ പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോവേണ്ടതുകൊണ്ട്​ കൊറോണ വൈറസ്​ ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ്​ ചെയ്​തു. ഫലം പോസിറ്റീവാണ്’​.

‘മെഡിക്കല്‍ ​പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്​. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്​ ഞങ്ങള്‍ നിരീക്ഷണത്തില്‍ തുടരും. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അമേരിക്കന്‍ ഗായകനും നടനുമായ എല്‍വിസ് പ്രിസ്‌ലിയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമയില്‍ അഭിനയിക്കാനാണ് ടോം ഹാങ്ക്സ് ആസ്‌ട്രേലിയയില്‍ എത്തിയത്. സ്‌പ്ലാഷ്, ബാച്ചിലര്‍ പാര്‍ട്ടി, കാസ്റ്റ് എവേ, അപ്പോളോ 13, ക്ലൗഡ് അറ്റ്‌ലസ്, ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദ നെയ്ബര്‍ഹുഡ് തുടങ്ങി നിരവധി സിനിമകളില്‍ ഹാങ്ക്സ് അഭിനയിച്ചിട്ടുണ്ട്.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...