ഈ വർഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.നേരത്തെ ടോക്യോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിംബിള്‍ഡണ്‍ പോരാട്ടവും റദ്ദാക്കിയിരിക്കുന്നത്.ജൂണ്‍ 20 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍ണമെന്റ് തീരുമാനിച്ചിരുന്നത്. വിംബിള്‍ഡണിന്റെ ഈ വര്‍ഷം ടക്കേണ്ടിയിരുന്ന 134ാം അധ്യായം 2021 ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയാണ് അരങ്ങേറുക.ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്.
1914-ലും 1947-ലുമായിരുന്നു ഇത്.വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.പുരുഷ സിംഗിൾസിൽ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യൻമാർ.വിംബിള്‍ഡണ്‍ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 2021ലെ പോരാട്ടം കാണാനുള്ള അവസരം അവര്‍ക്കുണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.