Home Art ഗള്‍ഫിലെ കലാ വേദികളില്‍ നിറസാന്നിധ്യമായി മീനാക്ഷി മനോജ്

ഗള്‍ഫിലെ കലാ വേദികളില്‍ നിറസാന്നിധ്യമായി മീനാക്ഷി മനോജ്

Facebook
Twitter
Pinterest
WhatsApp

ഗള്‍ഫിലെ കലാ വേദികളില്‍ നിറസാന്നിധ്യമായ ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. അലൈന്‍ ജൂനിയേഴ്സ് സ്‌കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയായ മീനാക്ഷി മനോജ് ആണ് ഈ മിടുക്കി. സംഗീതം, നൃത്തം, അഭിനയം എന്നുവേണ്ട ഒട്ടുമിക്ക കലാ മേഖലയിലും ശോഭിക്കുവാന്‍ മീനാക്ഷിക്കായിട്ടുണ്ട്. ഭാരതനാട്ട്യം, കുച്ചുപ്പുടി, കഥക്, സിനിമാറ്റിക് എന്നു വേണ്ട നൃത്തത്തിന്റെ എല്ലാ ചുവടുകളിലും ഒന്നാമതു തന്നെ. നാല് വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന മീനാക്ഷിക്ക് പ്രശസ്ത നടിയും, നര്‍ത്തകിയുമായ ശോഭനയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യണം എന്നതാണ് ആഗ്രഹം. സ്‌കൂള്‍ യുവജനോത്സവങ്ങളിലെ കലാ വേദികളില്‍ എല്ലാം തന്റെ സാന്നിധ്യം വേറിട്ടതാക്കുന്നു മീനാക്ഷി.

നിരവധിതവണ കലാ തിലകം പട്ടം ചാര്‍ത്തുവാനും ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരിപൂര്‍ണ പിന്തുണ തന്നെയാണ് യു.എ.ഇ യിലെ യുവജനോത്സവ വേദികളില്‍ മികച്ച വിജയം കൈവരിക്കുവാനായി ഈ മിടുക്കിക്ക് സാധിക്കുന്നത്. ചാലക്കുടി സ്വദേശി മനോജിന്റെയും, സംഗീതയുടേയും ഒറ്റമകളാണ് ഈ മിടുക്കി. കലാ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആകുമ്പോഴും പഠനത്തിലും ഒന്നമതാകുന്നുണ്ട് മീനാക്ഷി. പഠന തിരക്കുകള്‍ക്കിടയിലും ഒഴിവു സമയം നൃത്തത്തിലും, പാട്ടിലും അഭിനയത്തിലും പരിശീലിക്കുകയും ചെയ്യുന്നുണ്ട്.

  • Tags
  • Meenakshi Manoj
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...