സ്വന്തം തീരുമാനം തിരുത്തി അമ്പയര്‍
ക്രിക്കറ്റില്‍ ആദ്യമായി മാത്രം തങ്ങള്‍ കാണുന്ന സംഭവമാണ് ഇതെന്നാണ് കമന്ററി ബോക്സിലിരുന്ന് ഈ സമയം ഓസീസ് മുന്‍ താരങ്ങളായ ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ട് ക്ലര്‍ക്കും പറഞ്ഞത്.
അമ്പയര്‍ ഡോനോവന്‍ കോച്ചാണ് ഓണ്‍ഫീല്‍ഡില്‍ തന്റെ തീരുമാനം തിരുത്തിയത്. ഓസ്ട്രേലിയയിലെ പ്രാദേശിയ ടൂര്‍ണമെന്റായ മാര്‍ച്ച് കപ്പില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ മത്സരത്തിലാണ് സംഭവം. വെസ്റ്റേണ്‍ ഓസ്ട്രേലിയ ബാറ്റ്സ്മാന് സാം വൈറ്റ്മാനെ പുറത്താക്കി പീറ്റര്‍ ഹസ്സോഗ്ലൗ ലിസ്റ്റ് എയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയെന്ന് തോന്നിച്ചു. ഫീല്‍ഡിങ് ടീം വിക്കറ്റ് വീഴ്ത്തിയതിന്റെ ആഘോഷം ആരംഭിച്ചെങ്കിലും, ബാറ്റ്സ്മാന് ഗ്രൗണ്ട് വിടുന്നതിന് മുന്‍പ് തന്നെ അമ്പയര്‍ തീരുമാനം പിന്‍വലിച്ചു.
ഒരുപാട് നാള് ക്രിക്കറ്റ് കളിച്ചു. പക്ഷേ ഇങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് സ്റ്റുവര്‍ട്ട് ക്ലര്‍ക്ക് പറഞ്ഞത്. വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ബ്രെറ്റ് ലീയുടെ പ്രതികരണം.
Content Highlight: Umber’s decision on the ground was reversed without the DRS taking action