ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് റൂഹി. രാജ്കുമാര് ആണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ചെറു ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ അടക്കം ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജാൻവി കപൂര്‍ ചിത്രത്തില്‍ പ്രേതമായിട്ടാണ് അഭിനയിക്കുന്നത്. ഹാര്‍ദിക് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ശര്‍മയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അമലേന്ദു ചൗധിരയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദിനേഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലര്‍ ഇപോള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. നവദമ്പതികളെ ഇരയാക്കുന്ന ഒരു പ്രേതത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്.
സിനിമ മാര്‍ച്ച് 11ന് ആണ് റിലീസ് ചെയ്യുക.ജാൻവി കപൂര്‍ രൂഹി എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദേവേന്ദ്ര മുര്ദേശ്വര് ആണ്.
Content Highlight: Trailer of Bollywood movie Roohi starring Janvi Kapoor has released