രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന സ്പോർട്സ് ഡ്രാമ ഖോ ഖോയുടെ ടീസർ പുറത്ത്. സ്കൂൾ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ഖോ ഖോ കളിയും പരിശീലനവുമാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്.
2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം ടോബിന് തോമസാണ് ഖോഖോയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ‘ഫൈനല്‍സി’നു സ്പോർട്സ് താരമായി രജിഷ എത്തുന്ന ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ചിത്രം മികച്ച വിജയമായിരുന്നു. സൈക്ലിസ്റ്റായാണ് രജിഷ ഫൈനലിൽ എത്തിയത്.
Content Highlight: The teaser of the sports drama Kho Kho starring Rajisha Vijayan is out.