ഓരോ ദിവസവും നിരവധി പ്രപഞ്ച രഹസ്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ രഹസ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ വിസ്മയം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്.
പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിന്റെ പ്രതിഫലനമെന്നോണം പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീന്‍ ഇതിന്റെ അടുത്തേയ്ക്ക് വരുന്നത് കാണാം. അവസാനം ഇതിനെ വിഴുങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തന്നേക്കാള്‍ വലിപ്പം കൂടിയ ഒന്നിനെയാണോ മീന്‍ വിഴുങ്ങുന്നത് എന്ന് ഒറ്റനോട്ടത്തില്‍ സംശയിച്ചാലും തെറ്റില്ല എന്ന തരത്തിലാണ് വീഡിയോ.
If you haven’t seen this pic.twitter.com/pNoSKBbHtv
— Susanta Nanda IFS (@susantananda3) February 10, 2021
Content Highlight: The shocking sight of a fish