തടി കുറയ്ക്കാന്‍ രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നവരാണോ, എന്നാല്‍ രാത്രിയില്‍ അല്ല കഴിയ്ക്കേണ്ടത്. ഏതു സമയത്താണ് ചപ്പാത്തി കഴിയ്ക്കേണ്ടതെന്നറിയൂ.
ആരോഗ്യകരമായ ഭക്ഷണത്തില്‍ പൊതുവേ ചപ്പാത്തിയ്ക്ക് കാര്യമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും അരിയാഹാരം ദോഷമാകുന്നവര്‍ക്ക്. ഇതില്‍ പ്രമേഹ രോഗികള്‍ പെടും. തടി അധികമുള്ളവര്‍ പെടും. കാര്‍ബോഹൈഡ്രറ്റുകളുടെ ഉറവിടമാണ് ചോറ് എന്നതിനാല്‍ തന്നെ ഇത് തടിയും പ്രമേഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് പകരം മിക്കവാറും പേര് ഉപയോഗിയ്ക്കുന്ന ഒന്നാണ് ചപ്പാത്തിയെന്നത്. ചപ്പാത്തി കഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇതിനായി പലരും രാത്രിയാണ് ചപ്പാത്തി കഴിയ്ക്കാറ്. ചപ്പാത്ത കഴിയ്ക്കുന്നത് പ്രമേഹ രോഗികളും പലപ്പോഴും രാത്രിയായിരിയ്ക്കും. തടി കുറയ്ക്കാന്‍ കഴിയ്ക്കേണ്ട സമയവും എണ്ണവുമെല്ലാമുണ്ട്. ഇതെക്കുറിച്ചറിയൂ. ചോറിന് പകരം ചപ്പാത്തി എന്നു കരുതി വലിച്ചു വാരി കഴിച്ചിട്ട് കാര്യമില്ല. മിതത്വം എന്നത് ഇതിലും പ്രധാനമാണ്. ചപ്പാത്തിയില്‍ ധാരാളം നാരുകളും പ്രോട്ടീനുകളുമുണ്ട്. ഇതാണ് ഇത് തടി കുറയ്ക്കാന്‍ മികച്ചതാണന്നെു പറയുന്നത്. എന്നു കരുതി ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഇല്ലെന്ന് പറയാനാകില്ല. 6 ഇഞ്ച് ചപ്പാത്തിയില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 3 ഗ്രാം പ്രോട്ടീന്‍, .4 ഗ്രാം നാരുകള്‍ എ്ന്നിവയാണ് അടങ്ങിയിരിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ 250 ഗ്രാം ആകെ കാര്‍ബോഹൈഡ്രേറ്റ് മാത്രമേ ശരീരത്ില്‍ എത്താനാകൂ. ഇതില്‍ 75 ഗ്രാം ചപ്പാത്തിയില്‍ നിന്നെന്നു വയ്ക്കുക, അപ്പോള്‍ ദിവസം അഞ്ച് ചപ്പാത്തിയേ കഴിയ്ക്കാനാകൂ. കാര്‍ബോഹൈഡ്രേറ്റ് മുഴുവന്‍ ചപ്പാത്തിയില്‍ നിന്നെങ്കില്‍, അതായത് ചപ്പാത്തിയില്‍ നിന്നൊഴിയെ യാതൊരു തരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തില്‍ എത്തുന്നില്ലെങ്കില്‍ ദിവസവും 15-16 ചപ്പാത്തി വരെയാകാം. പ്ഞ്ചസാര, പാല്, സോഡ, അരി തുടങ്ങിയ പല ഭക്ഷ്യ വസ്തുക്കളിലും കാര്‍ബോഹൈഡ്രേറ്റുകളുണ്ട്. ഇവയെല്ലാം കഴിയ്ക്കുന്നതും ഇത് വര്ദ്ധിപ്പിയ്ക്കുമെന്നോര്ക്കുക.
Content Highlight: The right time and when to eat chapati to lose weight.