Home Music സരിഗമപ വീണ്ടും എത്തുന്നു
Music

സരിഗമപ വീണ്ടും എത്തുന്നു

The new show  under the name ‘SarigamaPa Little Champs’

Facebook
Twitter
Pinterest
WhatsApp

വേറിട്ട ചാനൽ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ വിനോദചാനലാണ് സീ കേരളം. ഇന്ത്യയൊട്ടാകെ പ്രശസ്തമായ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ഏറെ ഹിറ്റായി മാറിയിരുന്നു. അവതാരകൻ ജീവയായിരുന്നു ഈ റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയത്. ഗോപി സുന്ദറും സുജാതയും ഷാൻ റഹ്മാനുമടങ്ങുന്ന വലിയൊരു പ്രഗത്ഭരുടെ സംഘമായിരുന്നു വിധികർത്താക്കളായി എത്തിയിരുന്നത്. ഇപ്പോഴിതാ ഈ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പ് അണിയറയിലൊരുങ്ങുകയാണ്.

‘സ രി ഗ മ പ ലിറ്റില്‍ ചാമ്പ്സ് എന്ന പേരിലാണ് പുതിയ ഷോ എത്തുന്നത്. 10 വർഷത്തിലേറെയായി ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വലിയ ആരാധകരെ സൃഷ്ടിച്ച ഏറ്റവും മികച്ച ഷോകളിലൊന്നാണ് ‘സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് ‘. ഈ ഹിറ്റ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘സരിഗമപ’ കേരളം ആദ്യ പതിപ്പിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതിനു പിന്നാലെയാണ് ‘സ രി ഗ മ പ ലിറ്റില്‍ ചാമ്പ്സ് അണിയറയിലൊരുങ്ങുന്നത്. ഓഡിഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.

 

വളര്‍ന്നു വരുന്ന സംഗീത പ്രതിഭകൾക്ക് ലഭിക്കുന്ന അസുലഭ അവസരമാണ് സരിഗമപ വേദി സമ്മാനിക്കുന്നത്. 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സീ കേരളം ചാനലിൻ്റെ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. പൂർണ്ണമായും വിർച്വലായാണ് ഇത്തവണ ഓഡീഷൻ നടത്തുന്നത്.

Content Highlight: The new show  under the name ‘SarigamaPa Little Champs’.

  • Tags
  • asianet
  • audition
  • liitle champ
  • music lover
  • sa re ga ma
Facebook
Twitter
Pinterest
WhatsApp

Most Popular

സരിഗമപ വീണ്ടും എത്തുന്നു

Music
വേറിട്ട ചാനൽ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ വിനോദചാനലാണ് സീ കേരളം. ഇന്ത്യയൊട്ടാകെ പ്രശസ്തമായ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ഏറെ ഹിറ്റായി മാറിയിരുന്നു. അവതാരകൻ ജീവയായിരുന്നു...

മറ്റ് കാമുകിമാരില്‍ നിന്ന് പ്രിയങ്കയെ സ്‌പെഷ്യലാക്കിയത് എന്താണ്?

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസിന്റേയും വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും പൗരത്വവുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വേര്‍പിരിയും...

ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

Technology
കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റുകൾ നൽകുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലു മികച്ച ഫീച്ചറുകൾ നൽകാനും വാട്സ്ആപ്പ് ശ്രമിക്കുന്നു. ഇതിനിടെ തന്നെ ചില പഴയ ഒഎസുകൾക്കായുള്ള അപ്ഡേറ്റുകൾ നൽകുന്നത് ഒഴിവാക്കുന്നതും വാട്സ്ആപ്പിന്റെ...
Read more

മമ്മൂട്ടിയുടെ മാസ്കിന് ഇത്രയും തുകയോ? 

മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാത്തിരിപ്പിനൊടുവിലായി ദ പ്രീസ്റ്റ് എത്തുന്നതിന്റെ ത്രില്ലിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്നതുള്‍പ്പടെ നിരവധി പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. സിനിമയെക്കുറിച്ച് വാചാലനായാണ് കഴിഞ്ഞ...