‘സൂര്യപുത്ര മഹാവീര്‍ കര്‍ണ’ എന്ന സിനിമയുടെ ഒഫീഷ്യൽ ലോഗോ പുറത്തിറങ്ങി. സംവിധായകന് ആര്.എസ് വിമൽ ആണ് സിനിമയൊരുക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രമെത്തുന്നത്. എന്നാൽ പുറത്തുവന്നിരിക്കുന്ന ലോഗോ പോസ്റ്റർ വീഡിയോയിൽ ചിത്രത്തിൽ കർണനായി എത്തുന്നതാരാണെന്ന് പുറത്തുവിട്ടിട്ടില്ല. ചിയാൻ വിക്രമാണോ അതോ മറ്റാരെങ്കിലുമാണോ ഈ വേഷത്തിലെന്നാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാര വിഷയം. മുമ്പ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നിരുന്നതിൽ ചിയാൻ വിക്രം വില്ലുകുലയ്ക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. 2018ലാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്.
പൂജാ എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറിൽ വഷു ബഗ്നനി, ദിപ്ശിഖാ ദേശ്മുഖ്, ജാക്കി ബഗ്നനി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ആര് എസ് വിമൽ തന്നെയാണ് സിനിമയുടെ കഥയൊരുക്കുന്നത്. ഡോ കുമാര്‍ വിശ്വാസമാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.
Content Highlight: ‘Suryaputra Mahaveer Karna’ Official Logo Poster By RS Vimal is out