ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേൽ വെബ്ബറും മക്കലായ നിഷ, ആഷർ, നോഹ് എന്നിവരും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ കേരളസാരിയുടുത്ത് സദ്യ ആസ്വദിക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
സിൽക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയിൽ മുല്ലപ്പൂ ചൂടിയിട്ടുമുണ്ട്. തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാവർക്കും ഇത് ആദ്യത്തെ അനുഭവമാണ്. അതിനാൽ തന്നെ ഏറെ ആസ്വദിച്ചാണ് ഇലയിൽ നോക്കിയിരുന്ന് ഇവർ സദ്യ കഴിക്കുന്നത്. പക്ഷേ നിലത്തിരുന്നല്ല സദ്യ ആസ്വദിക്കുന്നത് എന്നുമാത്രം. കേരളത്തിലെത്തിയാൽ മലയാളികൾ അല്ലാത്തവർ പോലും കൈകൊണ്ട് സദ്യ കഴിക്കാറുണ്ട്. പക്ഷേ സണ്ണിക്ക് സ്പൂൺ ഇല്ലാതെ പറ്റില്ല. ചോറും വിഭവങ്ങളും സ്പൂണിലെടുത്താണ് താരം ഭക്ഷിച്ചത്. എന്നാൽ മക്കൾ കൈകൊണ്ട് കഴിക്കുന്നത് ചിത്രങ്ങളിൽ കാണാം. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഇതുവരെ ലഭിക്കാത്ത പുത്തനനുഭവമായിരുന്നു ഇവർക്കത്. റിസോർട്ടിലെ ഹരിതാഭമാർന്ന പശ്ചാത്തലവും ചിത്രങ്ങളിൽ കാണാം.
Content Highlight: Sunny and family on holiday in Kerala! Sunny leone about kerala food and cloths