കോവിഡ് പശ്ചാതലത്തിൽ രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവരുടെ വീടുകളിൽ എത്തിക്കാൻ സഹായിച്ച വ്യക്തിയാണ് നടൻ സോനു സൂദ്. നടന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ മാനിച്ച് സോനു സൂദിന് പ്രത്യേക വിമാനം സമർപ്പിച്ചിരിക്കുകയാണ് സ്പൈസ്ജെറ്റ്. നടന്റെ ചിത്രമുള്ള ബോയിംഗ് 737 വിമാനം സ്പൈസ് ജെറ്റ് പുറത്തിറക്കി.
“സോനു സൂദുമായുള്ള ബന്ധവും ഈ മഹാമാരിക്കാലത്ത് ഒന്നിച്ച് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമാനിക്കുന്നു. സോനുവിന്റെ നിസ്വാർത്ഥ പരിശ്രമങ്ങൾക്കു സ്പൈസ് ജെറ്റിൽ നിന്നുള്ള സ്മരണയാണ് ഈ പ്രത്യേക വിമാനം. അദ്ദേഹം ചെയ്ത മികച്ചതും മാതൃകാപരവുമായ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തുകയാണ് , സ്പൈസ്ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സോനു സൂദിനൊപ്പം സ്പൈസ് ജെറ്റും പ്രവർത്തിച്ചിരുന്നു. ഇതുവഴി കിർഗിസ്ഥാനിൽ കുടുങ്ങിയ 1500 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെയും റഷ്യ, ഉസ്ബെക്കിസ്ഥാൻ, മനില, അൽമാറ്റി എന്നിവിടങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
The phenomenally-talented @SonuSood has been a messiah to lakhs of Indians during the pandemic, helping them reunite with their loved ones, feed their families and more. (1/3) pic.twitter.com/8wYUml4tdD
— SpiceJet (@flyspicejet) March 19, 2021
Content Highlight: SpiceJet submits Boeing 737 with Sonu Sood’s picture