വേനലായത്തോടെ ചൂടിൻ്റെ ശക്തിയും വർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ശരീരത്തിൻ്റെ ചൂടും വൻ തോതിൽ വർദ്ധിക്കാൻ ആരംഭിക്കും. ശരീരത്തിന്റെ ചൂട് കൂടാൻ പലപ്പോഴും ചില ഭക്ഷണ സാധനങ്ങളും കാരണമാകാറുണ്ട്. എന്നാൽ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ ശരീരത്തിലെ ചൂട് കുറയ്ക്കൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം കൂട്ടാനും വൈറ്റമിനും, മിനെറൽസും കൂട്ടാനും സഹായിക്കും. മാത്രമല്ല അമിത ചൂട് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകാനും കരിക്കിൻ വെള്ളത്തിന് സാധിക്കു.
പഴങ്ങളും ജലാംശം അധികമായുള്ള ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. തണ്ണിമത്തനും സ്ട്രോബറി പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഉത്തമമാണ്.
ഇളം നിറങ്ങളിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും നേരിട്ട് വെയിൽ കൊള്ളാതിരിക്കാൻ കുട ഉപയോഗിക്കുന്നതും നല്ലതാണ്. കറ്റാർവാഴയുടെ ഇലകളും അകത്തുള്ള ജെല്ലും ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും .
Content Highlight: Some ways to get rid of body heat in this summer