Home Shopping Hub ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങള്‍ പുനഃരാരംഭിക്കും

ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങള്‍ പുനഃരാരംഭിക്കും

Facebook
Twitter
Pinterest
WhatsApp

കൊറോണക്കാലം മുന്‍നിര്‍ത്തി രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളൊഴികെ മറ്റൊന്നും ഫ്‌ളിപ്പ്കാര്‍ട്ടോ ആമസോണോ വില്‍ക്കുന്നില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം വൈകാതെ മാറും. കേന്ദ്രം പുറത്തിറക്കിയ രണ്ടാംഘട്ട മാര്‍ഗനിര്‍ദ്ദേശം പ്രകാരം ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ക്ക് സേവനങ്ങള്‍ തുടരാം. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഉപഭോക്താക്കളില്‍ എത്തിക്കാം.

നിലവില്‍ മെയ് 3 വരെ ലോക്ക് ഡൗണ്‍ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കൊറോണ തീവ്രമായി ബാധിച്ച പ്രദേശങ്ങളില്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലും ചരക്കു ഗതാഗതം സാധാരണനിലയിലേക്ക് മടങ്ങുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. റെയില്‍, തുറമുഖം വഴിയുള്ള ചരക്കു നീക്കവും ഇതില്‍പ്പെടും. ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിനായി ഇകൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതിയായിരിക്കും ലഭിക്കുക.

വ്യവസായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച്ച സ്വീകരിച്ചു. മുന്‍സിപ്പാലിറ്റികളുടെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിക്ക് വെളിയിലുള്ള വ്യവസായങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ചരക്ക് ഗതാഗത നിയന്ത്രണത്തിലും ഇളവുകള്‍ വരും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പുതിയ തീരുമാനം മുന്‍നിര്‍ത്തി രാജ്യത്തെ വ്യവസായ മേഖല ഉണരുമെന്ന കാര്യമുറപ്പായി. നിലവില്‍ വ്യവസായ മേഖല ഒന്നടങ്കം നിലച്ചു നില്‍ക്കുകയാണ്. മെയ് 3 വരെ ലോക്ക്് ഡൗണ്‍ നീട്ടിയെങ്കിലും ഉത്പാദന മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

സ്റ്റീല്‍, വാഹന വ്യവസായങ്ങളെയായിരിക്കും ഈ നടപടി കൂടുതല്‍ സ്വാധീനിക്കുക. ലോക്ക് ഡൗണ്‍ കാരണം ഉത്പാദനം വെട്ടിക്കുറച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയുംപെട്ടെന്ന് സാധാരണഗതിയില്‍ കൊണ്ടുവരാന്‍ കഴിയും.

Read more at: https://malayalam.goodreturns.in/news/e-commerce-websites-will-be-back-in-business-from-april-20-009037.html

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...