Home Top Gear വാഹന പ്രേമികളുടെ നിത്യ ഹരിത വാഹനം തിരിച്ചു വരുന്നു; അംബാസഡർ ഇലക്ട്രിക് പതിപ്പിന്റെ നിർമ്മാണം ഉടൻ...

വാഹന പ്രേമികളുടെ നിത്യ ഹരിത വാഹനം തിരിച്ചു വരുന്നു; അംബാസഡർ ഇലക്ട്രിക് പതിപ്പിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും

Facebook
Twitter
Pinterest
WhatsApp

ഒരുകാലത്ത് പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ട വാഹനമായിരുന്ന അംബാസഡർ കാറുകൾ തിരിച്ചു വരുന്നു. ഇന്ത്യയിലും വിദേശത്തുമായി പഴയകാല വാഹനങ്ങളെ ആധുനിക രീതിയിൽ തിരികെ കൊണ്ട് വരാറുള്ള ഡിസി2 എന്ന് അറിയപ്പെടുന്ന ഡിസി ഡിസൈൻസാണ് അംബാസഡർ ഇലക്ട്രിക് രൂപകൽപ്പന ചെയ്യുന്നത്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌.

പുത്തൻ അംബാസഡറിന്റെ ചില ചിത്രങ്ങൾ ഡിസി2 അടുത്തിടെ പുറത്തു വിട്ടിരുന്നു. വിന്റേജും ഒപ്പം മോഡേൺ രൂപകൽപ്പനയും കോർത്തിണക്കിയുള്ള ഡിസൈനാണ് ‘ഇ-അംബി’ക്ക് നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ അംബാസഡറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ നിർമ്മാണത്തിന് കമ്പനി തയാറെടുക്കുന്നത്.

ആദ്യകാല അംബാസഡർ കാറുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇലക്ട്രിക് പതിപ്പിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വശങ്ങളിലേക്ക് ഇറങ്ങിയുള്ള എൽഇഡി പ്രൊജക്റ്റർ ഹെഡ് ലാമ്പുകളാണെങ്കിലും ഫ്രണ്ട് ഫെൻഡേർസും ബോണറ്റും വിന്റേജ് ലുക്ക്‌ നിലനിർത്തുന്നുണ്ട്. ഗ്രില്ലുകൾക്കും അലോയ് വീലുകൾക്കും ക്രോം ഫിനിഷ് നൽകിയത് എടുത്തു പറയേണ്ടതാണ്.
0-100 കിലോ മീറ്റർ വേഗം കൈവരിക്കാൻ വെറും 4 സെക്കൻഡുകൾ മാത്രം മതിയെന്നതും മറ്റൊരു പ്രത്യേകതയാണ്.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...