Home Shopping Hub കേരള ഷോപ്പിങ്‌ മേള: വീണ്ടും നറുക്കെടുപ്പ്

കേരള ഷോപ്പിങ്‌ മേള: വീണ്ടും നറുക്കെടുപ്പ്

Facebook
Twitter
Pinterest
WhatsApp

സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗ്രാന്‍റ് കേരള ഷോപ്പിങ്‌ ഫെസ്റ്റിവലിന്‍റെ രണ്ടാംവാര നറുക്കെടുപ്പ് നടന്നു. ഇതില്‍ കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് സമ്മാനാര്‍ഹരില്‍ കൂടുതലും. ഫെസ്റ്റിവലിന്‍റെ നോര്‍ത്ത്‌ സോണ്‍ നറുക്കെടുപ്പിന്‍റെ ഉദ്‌ഘാടനം കണ്ണൂര്‍ പോലീസ്‌ മൈതാനിയില്‍ ഉത്തരമേഖലാ ഐ. ജി. വി. ശാന്താറാം നിര്‍വഹിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. പി. ഫറൂക്ക്‌ സംസാരിച്ചു.

അതേ സമയം സെന്‍ട്രല്‍ സോണിലെ നറുക്കെടുപ്പ്‌ തൊടുപുഴയിലെ ഇടുക്കി ജില്ലാ സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. എസ്‌. മുഹമ്മദ്‌ നിര്‍വഹിച്ചു.

ഇതിനൊപ്പം സൗത്ത്‌ സോണിലെ രണ്ടാം വാര നറുക്കെടുപ്പുകളുടെ ഉദ്‌ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

നോര്‍ത്ത്‌ സോണില്‍, കണ്ണൂര്‍ ചെറുതാഴം സ്വദേശി സൗമ്യ ഹരിപ്രസാദ്‌ (കൂപ്പണ്‍ നമ്പര്‍ 059785), തലശ്ശേരി കോടിയേരി സ്വദേശി സി. അമീര്‍ (കൂപ്പണ്‍ നമ്പര്‍ 191116), കണ്ണൂര്‍ എടക്കാട്‌ സ്വദേശി ഷംസുദ്ദീന്‍ (കൂപ്പണ്‍ നമ്പര്‍ 358568) എന്നിവര്‍ക്ക്‌ ഒന്നാം സമ്മാനം ലഭിച്ചു. സൗമ്യയ്‌ക്ക്‌ പയ്യന്നൂര്‍ പവിത്രാ ജ്വല്ലറിയില്‍ നിന്നും അമീറിന്‌ മലപ്പുറത്തെ നോവ കറി പൗഡറില്‍ നിന്നുമാണ്‌ സ്വര്‍ണ്ണസമ്മാനം ലഭിച്ചത്‌.

സെന്‍ട്രല്‍ സോണില്‍ ഇടുക്കി, മൂന്നാര്‍ സ്വദേശി സേവ്യര്‍ജോണ്‍ (കൂപ്പണ്‍ നമ്പര്‍: 287554), തൃശ്ശൂര്‍ ചേറ്റുപറമ്പ്‌ സ്വദേശിനി മിഷാലിന്റെ മൂന്നുമാസം പ്രായമായ മകള്‍ നഷ്വ (കൂപ്പണ്‍ നമ്പര്‍: 482559), കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി കെ. ആര്‍. ഗോപാലകൃഷ്‌ണന്‍ നായര്‍ (കൂപ്പണ്‍ നമ്പര്‍: 286971) എന്നിവര്‍ക്കാണ്‌ ഒന്നാം സമ്മാനം ലഭിച്ചത്‌. നഷ്വ തൃശ്ശൂരിലെ ഇമ്മാനുവല്‍ സില്‍ക്ക്‌സില്‍ നിന്നും ഗോപാലകൃഷ്‌ണന്‍ നായര്‍ കോട്ടയം ഭീമയില്‍ നിന്നുമാണ്‌ ഷോപ്പിങ്‌ നടത്തിയത്‌.

സൗത്ത്‌ സോണില്‍, തിരുവനന്തപുരം ബേക്കറി ജങ്‌ഷന്‍ സ്വദേശിനി പ്രിയ (617890), കൊല്ലം കാവനാട്‌ സ്വദേശി അജീഷ്‌ കുമാര്‍ (049181), മറിയം സൈദ (385587) എന്നിവര്‍ ഒന്നാം സമ്മാനാര്‍ഹരായി. പ്രിയ പുളിമൂട്‌ മഹാരാജാ ടെക്‌സ്റ്റയില്‍സില്‍ നിന്നും അജീഷ്‌ കൊല്ലത്തെ ലക്ഷ്‌മീ ജ്വല്ലറിയില്‍ നിന്നും ഷോപ്പിങ്‌ നടത്തി.

ഒന്നാം സമ്മാനാര്‍ഹര്‍ക്ക്‌ ഇരുപത്തിയഞ്ച്‌ പവന്‍ഇരുപത്തിനാല്‌ കാരറ്റ്‌ തനി തങ്കമാണ്‌ സമ്മാനമായി നല്‍കുക.

അഞ്ച്‌ പവന്‍ വീതം രണ്ടാം സമ്മാനത്തിന്‌ മൂന്ന്‌ സോണുകളില്‍ നിന്നും മൂന്നുപേര്‍ വീതം അര്‍ഹരായി. നോര്‍ത്ത്‌ സോണില്‍ മാഹി വള്ളൂരിലെ വിജീഷ്‌ എം. എം. (318463), കണ്ണൂര്‍ തളിപ്പറമ്പിലെ സറീന കെ. പി. (159946), കണ്ണൂര്‍ പുറമേരിയിലെ ചന്ദ്രന്‍ (037416) എന്നിവരും സെന്‍ട്രല്‍ സോണില്‍ വെള്ളായണിക്കരയിലെ ടി. ഗിരിജന്‍ (516354), കോട്ടയം കടച്ചിറയിലെ സോയി ലിസി (291939), മലപ്പുറം കോട്ടക്കല്‍ സ്വദേശി സുധീര്‍ (490233) എന്നിവരും സൗത്ത്‌ സോണില്‍ കുറുവിലംകോട്‌ സ്വദേശി ആര്‍. രാജ്‌ (366372), തുവയൂര്‍ സൗത്ത്‌ സ്വദേശി ജി. മോഹനന്‍ പിള്ള (076821), പേരൂര്‍ക്കട സ്വദേശി എം. ത്രേസ്യാമ്മ (474968) എന്നിവരും അര്‍ഹരായി. മൂന്ന്‌ സോണുകളിലും നൂറുപേര്‍ക്ക്‌ വീതം ഒരു പവന്‍ മൂന്നാം സമ്മാനവും ഉണ്ട്‌.

സെറ്റിലുണ്ട്‌. വിജയികളെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അഭിനന്ദിച്ചു.

Facebook
Twitter
Pinterest
WhatsApp
Previous articleവിനോദ സഞ്ചാരം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Next articleമിയ ജോർജ് വിവാഹിതയാകുന്നു, വിവാഹ തീയതി പുറത്തുവിട്ടു താരം!

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...