വൈല്‍ഡ് കാര്ഡ്് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ സജ്നയും ഫിറോസും മറ്റ് മത്സരാര്‍ഥികള്‍ക്ക് ശത്രുവായി മാറിയിരുന്നു. പുറത്ത് കണ്ട കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാനെന്ന വിധത്തില്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ ഫിറോസിനെ എല്ലാവരും മാറ്റി നിര്‍ത്തി. ഭര്‍ത്താവിനോടുള്ള മറ്റവരുടെ പെരുമാറ്റത്തില്‍ വിഷമം തോന്നിയ സജ്ന വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു.
ആത്മഹത്യ ശ്രമം നടത്തുമെന്ന തരത്തിലുള്ള സംസാരം വന്നതോടെ ബിഗ് ബോസ് താക്കീത് ചെയ്തിരുന്നു. തിരിച്ച് പോവണമെങ്കില്‍ പോവാമെന്നും പറഞ്ഞതോടെ സജ്ന തന്റെ നിലപാടുകള്‍ തിരുത്തി. എന്നാല്‍ പന്ത്രണ്ടാമത്തെ ദിവസം തുടങ്ങിയപ്പോള്‍ അലക്കിയ വസ്ത്രങ്ങള്‍ എടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ചൂണ്ടി കാണിച്ചാണ് താരപത്നി എത്തിയത്.
തന്റെ അടിവസ്ത്രം എടുത്ത് പൊതുസ്ഥലത്ത് ഇട്ടുവെന്ന് ആരോപിച്ചാണ് സജ്ന എത്തിയത്. മണിക്കുട്ടനും അനൂപും ഇതാരുടെയാണെന്ന് ചോദിച്ചുവെന്നും എന്നോട് ചോദിക്കാതെ എന്റെ സാധനങ്ങള്‍ എടുത്തത് ശരിയായില്ലെന്നും ഭാഗ്യലക്ഷ്മിയോടായി പറയുന്നു. ഇതിലൊരു തീരുമാനം എടുക്കാമെന്ന് ഉറപ്പ് നല്കിയ ഭാഗ്യലക്ഷ്മി ഇതേ കുറിച്ച് സംസാരിച്ചിരുന്നു.
ഡിംപലാണ് ഉണങ്ങിയ വസ്ത്രം എടുത്തോണ്ട് വന്നതെന്ന് പറഞ്ഞത് കേട്ടതോട് കൂടി സജ്ന വീണ്ടും വലിയ ദേഷ്യത്തിലായി. എന്നാല്‍ സജ്നയുടെ ഭര്‍ത്താവ് ഫിറോസ് ഖാന് ആയിരുന്നു വസ്ത്രമെടുത്ത് ഹൗസിനുള്ളില്‍ വെച്ചത്. ഇക്കാര്യം പൊതുമധ്യത്തില്‍ നിന്ന് ഫിറോസ് പറഞ്ഞതോടെ സജ്ന പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയായി. ഭര്‍ത്താവിനെ വഴക്ക് പറഞ്ഞതിന് ശേഷം ഡിംപലിനെ വിളിച്ച് രഹസ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.
Content Highlight: Sajjana got into a fight inside Bigg Boss