ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച രാജാ രവിവർമ്മയുടെ ചിരകാല സ്വപ്നത്തിന് നിറംപകർന്ന് സ്വന്തം നാട്ടിൽ പുതിയ ആർട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആർട്ട് ഗ്യാലറിയോട് ചേർന്നാണ് രാജാ രവിവർമ്മയുടെ അതുല്യമായ സൃഷ്ടികൾ കോർത്തിണക്കി ആർട്ട് ഗ്യാലറി ആരംഭിക്കുന്നത്. രാജാ രവിവർമ്മയുടെ ലോക പ്രശസ്തമായ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ച് പ്രദർശിപ്പിക്കുകയാണ് പുതിയ ആർട്ട് ഗ്യാലറിയുടെ ലക്ഷ്യം. ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും രവിവർമ്മ സ്കൂൾ ഓഫ് ആർട്സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ.
Content Highlight: Raja Ravi Varma painting; New experience for those who visit the Trivandrum museum