സൗന്ദര്യമത്സരവേദിയിൽ നിന്നുയർന്നുവന്ന് ബോളിവുഡ് കീഴടക്കി ഹോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെ കോർത്തിണക്കിയ ആത്മകഥ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെയിതാ കാൻ ഫെസ്റ്റിവലിൽ നിന്നുള്ള മറക്കാനാവാത്ത ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.
2019ലെ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് പ്രിയങ്ക പങ്കുവെക്കുന്നത്. റെഡ് കാർപെറ്റിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് തന്റെ വസ്ത്രത്തിന്റെ സിബ്ബ് കേടാവുകയും പിന്നീട് അതു പരിഹരിക്കാൻ ചെയ്തത് എന്താമെന്നും പങ്കുവെക്കുകയാണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ സഹിതം പ്രിയങ്ക ഇക്കാര്യം കുറിച്ചിരിക്കുന്നത്.
View this post on Instagram
Content Highlight: Priyanka Chopra about her Onstage experience