Home FILM ENTERTAINTMENT രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊച്ചിയില്‍ ഇന്ന് തിരശീല ഉയരും

രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊച്ചിയില്‍ ഇന്ന് തിരശീല ഉയരും

IFFK Kochi version will be launched today

Facebook
Twitter
Pinterest
WhatsApp

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് ആരംഭിക്കും.  80 ചിത്രങ്ങളാണ് ആറ് തിയറ്ററുകളിലായി പ്രദർശിപ്പിക്കുക. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വൈകിട്ട് ആറ് മണിക്ക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

രാവിലെ ഒൻപത് മണി മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി. ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും. 21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ എത്തുന്നത്. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏതാണ്ട് പൂർത്തിയായി.

തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്‌ക് നിർബന്ധമാണ്. ബിനാലെയും കാർണിവലും നഷ്ടമായ കൊച്ചി ഇനി അഞ്ച് നാൾ വെള്ളിത്തിരയിലൂടെ ലോകം കാണും.

Content Highlight: IFFK Kochi version will be launched today

  • Tags
  • IFFK
  • kochi
  • Kochi version
Facebook
Twitter
Pinterest
WhatsApp
Previous articleറിഹാനയുടെ അര്‍ധ നഗ്ന ചിത്രത്തിനെതിരേ രൂക്ഷ വിമര്‍ശനം
Next articleനാല് പെൺകുട്ടികൾ നാല് ആഗ്രഹങ്ങൾ ; വാങ്ക്

Most Popular

പരിഹാസത്തിന്റെ കാലം കഴിഞ്ഞു, വൻ മേക്കോവറിൽ രേവതി സുരേഷ്

ശരീര ഭാരത്തിന്റെ പേരിൽ താൻ കടന്നു പോയ പരിഹാസങ്ങളേയും കുത്തുവാക്കുകളെയും കുറിച്ച് തുറന്നു പറഞ്ഞ് നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി. 20 കിലോയിൽ അധികം ശരീര ഭാരം കുറച്ച് വൻ മേക്കോവർ...

ശ്രദ്ധ നേടി അറേഞ്ച്ഡ് മാര്യേജ്

രശ്മി ബോബനെ കേന്ദ്രകഥാപാത്രമാക്കി  ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.  ഒരു പെണ്ണുകാണല്‍ ചടങ്ങും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ നിമിഷങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി സുരേഷ് കുമാര്‍, സ്റ്റീജ, രോഹിത്...

വിജയ് യേശുദാസ് ചിത്രം ‘സാല്‍മണ്‍ ത്രി ഡി’യിലെ പ്രണയഗാനം പുറത്തിറങ്ങി

ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന 'സാൽമൺ ത്രി ഡി' ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും...

കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, എന്ന് റിവ്യൂ  

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ...