Home Shopping Hub വീൽചെയറിലിരുന്ന് അവരും കണ്ടു വർണക്കാഴ്ചകൾ; ആഘോഷമാക്കി രാത്രികാല ഷോപ്പിങ്സ്വന്തം ലേഖകൻ

വീൽചെയറിലിരുന്ന് അവരും കണ്ടു വർണക്കാഴ്ചകൾ; ആഘോഷമാക്കി രാത്രികാല ഷോപ്പിങ്സ്വന്തം ലേഖകൻ

Facebook
Twitter
Pinterest
WhatsApp

തൃശൂരിലെ രാത്രികാല ഷോപ്പിങ് ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ഭിന്നശേഷിക്കാരുടെ സംഘത്തിന് വേദിയൊരുക്കി സംഘാടകര്‍. നൂറോളം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് നഗരം വലംവച്ചു കാണാന്‍ സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം വരെ നിരോധിച്ചിരുന്നു.കഴിഞ്ഞ പതിനഞ്ചിനു തുടങ്ങിയതാണ് തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍. നഗരം മുഴുവന്‍ വൈദ്യുതി ദീപങ്ങളില്‍ മുങ്ങി. തെരുവുകളിലൂടെ കാഴ്ച കണ്ടു നടക്കാന്‍ ആളുകളുെട പ്രവാഹവും. തൃശൂര്‍ നഗരത്തിലെ മനോഹര കാഴ്ച ആസ്വദിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്ന് സംഘാടര്‍ക്ക് അഭ്യര്‍ഥനകള്‍ കിട്ടി. ജില്ലാ കലക്ടറും മേയറും ഉള്‍പ്പെടെയുള്ള സംഘാടക സമിതി ഇക്കാര്യം പരിശോധിച്ചു. അങ്ങനെയാണ്, ഒരു ദിവസത്തെ രാത്രികാല കാഴ്ചകള്‍ ഭിന്നശേഷിക്കാര്‍ക്കു വീല്‍ചെയറില്‍ യാത്ര ചെയ്തു കൊണ്ടു കാണാന്‍ സൗകര്യം ഒരുക്കിയത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വീല്‍ചെയറില്‍ അവര്‍ സ്വരാജ് റൗണ്ട് വലംവച്ചു. നഗരത്തിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച വൈദ്യുത ദീപാലങ്കാരങ്ങള്‍ ആസ്വദിച്ചു മടങ്ങി.

ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍. ഉല്‍സവ പ്രതീതിയില്‍ ഷോപ്പിങ് നടത്താന്‍ ആളുകള്‍ക്ക് വേദിയൊരുക്കുകയാണ് ഇതിലൂടെ. ചേംബര്‍ ഓഫ് കൊമേഴ്സും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യാപാരമേള ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു.

Facebook
Twitter
Pinterest
WhatsApp
Previous articleവിനോദ സഞ്ചാരം : കേരളത്തിന് ഒന്നാം സ്ഥാനമേകി റിപ്പോര്‍ട്ട്
Next articleഒറു പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ ന്നു പറഞ്ഞപ്പോ ലഭിച്ച മറുപടി; കുറിപ്പ്

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...