Home Travelgram വിനോദ സഞ്ചാരം : കേരളത്തിന് ഒന്നാം സ്ഥാനമേകി റിപ്പോര്‍ട്ട്

വിനോദ സഞ്ചാരം : കേരളത്തിന് ഒന്നാം സ്ഥാനമേകി റിപ്പോര്‍ട്ട്

Facebook
Twitter
Pinterest
WhatsApp

രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി, ശുചിത്വം തുടങ്ങിയ മേഖലകളിലടക്കം കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് 12 വികസന സൂചികകള്‍ അടിസ്ഥാനമാക്കി ‘ ഇന്ത്യാ ടുഡെ’ ക്കുവേണ്ടി തയ്യാറാക്കിയ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷം ഇതേ പഠനത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനമായിരുന്നു. നിപ്പയും പ്രളയവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ല്‍ വിദേശത്ത് നിന്ന് 10.9 ലക്ഷം വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തി. ആഭ്യന്തര വിനോദ സഞ്ചാരികളടക്കം 1.67 കോടി പേരാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

വിനോദ സഞ്ചാരികളളുടെ വരവില്‍ 2017 നെ അപേക്ഷിച്ച് ഒന്‍പത് ലക്ഷം പേരുടെ വര്‍ധനവാണ് ഉണ്ടായത്. 1.58 കോടി പേരാണ് 2017 ല്‍ കേരളത്തിലെത്തിയത്. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തിലും  കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്യമായ വര്‍ധനവുണ്ടായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2874 കോടി രൂപ വര്‍ധിച്ചു. ആകെ 36528 കോടിയായിരുന്നു വിനോദ സഞ്ചാരത്തില്‍ നിന്നും 2018-19 ല്‍ കേരളത്തിന് ലഭിച്ചത്.

Facebook
Twitter
Pinterest
WhatsApp
Previous articleകഞ്ഞി ഡയലോഗ് കേള്‍ക്കുമ്പോള്‍ ചേച്ചിക്ക് ദേഷ്യം തോന്നാറുണ്ടോ? , കിടിലന്‍ മറുപടി നല്‍കി മഞ്ജു
Next articleവീൽചെയറിലിരുന്ന് അവരും കണ്ടു വർണക്കാഴ്ചകൾ; ആഘോഷമാക്കി രാത്രികാല ഷോപ്പിങ്സ്വന്തം ലേഖകൻ

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...