തൃശൂരിലെ രാത്രികാല ഷോപ്പിങ് ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ഭിന്നശേഷിക്കാരുടെ സംഘത്തിന് വേദിയൊരുക്കി സംഘാടകര്‍. നൂറോളം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് നഗരം വലംവച്ചു കാണാന്‍ സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം വരെ നിരോധിച്ചിരുന്നു.കഴിഞ്ഞ പതിനഞ്ചിനു തുടങ്ങിയതാണ് തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍. നഗരം മുഴുവന്‍ വൈദ്യുതി ദീപങ്ങളില്‍ മുങ്ങി. തെരുവുകളിലൂടെ കാഴ്ച കണ്ടു നടക്കാന്‍ ആളുകളുെട പ്രവാഹവും. തൃശൂര്‍ നഗരത്തിലെ മനോഹര കാഴ്ച ആസ്വദിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്ന് സംഘാടര്‍ക്ക് അഭ്യര്‍ഥനകള്‍ കിട്ടി. ജില്ലാ കലക്ടറും മേയറും ഉള്‍പ്പെടെയുള്ള സംഘാടക സമിതി ഇക്കാര്യം പരിശോധിച്ചു. അങ്ങനെയാണ്, ഒരു ദിവസത്തെ രാത്രികാല കാഴ്ചകള്‍ ഭിന്നശേഷിക്കാര്‍ക്കു വീല്‍ചെയറില്‍ യാത്ര ചെയ്തു കൊണ്ടു കാണാന്‍ സൗകര്യം ഒരുക്കിയത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വീല്‍ചെയറില്‍ അവര്‍ സ്വരാജ് റൗണ്ട് വലംവച്ചു. നഗരത്തിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച വൈദ്യുത ദീപാലങ്കാരങ്ങള്‍ ആസ്വദിച്ചു മടങ്ങി.
ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍. ഉല്‍സവ പ്രതീതിയില്‍ ഷോപ്പിങ് നടത്താന്‍ ആളുകള്‍ക്ക് വേദിയൊരുക്കുകയാണ് ഇതിലൂടെ. ചേംബര്‍ ഓഫ് കൊമേഴ്സും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യാപാരമേള ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു.