കൂട്ടുകാരികള്‍ക്കൊപ്പമുളള നമിത പ്രമോദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷയുടെ മക്കളായ അയിഷയും ഖദീജയുമൊക്കെ നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ നമിതയും മീനാക്ഷിയുമെല്ലാം തിളങ്ങിയിരുന്നു. അന്ന് കൂട്ടുകാരിയുടെ വിവാഹത്തിന് ഇവരുടെ ഡാന്‍സുമുണ്ടായിരുന്നു. ദിലീപും കാവ്യാ മാധവനും ഉള്‍പ്പെട്ട സദസിന്റെ മുന്നില്‍ വെച്ചായിരുന്നു അന്ന് നമിതയും മീനാക്ഷിയും നൃത്തം ചെയ്തത്.
ആയിഷയുടെ വിവാഹ ശേഷവും അതിന്റെ ചിത്രങ്ങള്‍ നമിത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. കാസര്‍കോഡ് വെച്ചായിരുന്നു ആയിഷയുടെ നിക്കാഹ് നടന്നത്. അതേസമയം വനിതാദിനത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നമിത വീണ്ടും എത്തിയിരുന്നു. എല്ലാവര്ക്കും വുമണ്‍സ് ഡേ ആശംസകള്‍ നേര്‍ന്നാണ് നടി എത്തിയത്. സിനിമാരംഗത്ത് ഇപ്പോഴും നായികയായി സജീവമായ താരമാണ് നമിത. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി മലയാളത്തില്‍ അഭിനയിച്ച താരമാണ് നമിത. കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത സിനിമകള്‍ ചെയ്തിരുന്നു.
ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ ശ്രദ്ധേയയായത്. പിന്നീട് നായികാ നടിയായും തിളങ്ങുകയായിരുന്നു താരം. മലയാളത്തില്‍ അല്‍ മല്ലുവാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിലീപിന്റെ നായികയായും നാല് അഞ്ച് സിനിമകളില്‍ നമിത അഭിനയിച്ചിരുന്നു. സൗണ്ട് തോമ, വില്ലാളി വീരന്, ചന്ദ്രേട്ടന് എവിടെയാ, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന് തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍.
Content Highlight: Namitha Pramod about Meenakshi