മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.കുഞ്ഞു കുഞ്ഞാലിക് ഒന്നുറങ്ങേണം ‘എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
Content Highlight: Music lovers take over the beautiful song in Kunjali Marakkar,lion of the Arabian Sea