ഗള്‍ഫിലെ കലാ വേദികളില്‍ നിറസാന്നിധ്യമായ ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. അലൈന്‍ ജൂനിയേഴ്സ് സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയായ മീനാക്ഷി മനോജ് ആണ് ഈ മിടുക്കി. സംഗീതം, നൃത്തം, അഭിനയം എന്നുവേണ്ട ഒട്ടുമിക്ക കലാ മേഖലയിലും ശോഭിക്കുവാന്‍ മീനാക്ഷിക്കായിട്ടുണ്ട്. ഭാരതനാട്ട്യം, കുച്ചുപ്പുടി, കഥക്, സിനിമാറ്റിക് എന്നു വേണ്ട നൃത്തത്തിന്റെ എല്ലാ ചുവടുകളിലും ഒന്നാമതു തന്നെ. നാല് വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന മീനാക്ഷിക്ക് പ്രശസ്ത നടിയും, നര്‍ത്തകിയുമായ ശോഭനയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യണം എന്നതാണ് ആഗ്രഹം. സ്കൂള്‍ യുവജനോത്സവങ്ങളിലെ കലാ വേദികളില്‍ എല്ലാം തന്റെ സാന്നിധ്യം വേറിട്ടതാക്കുന്നു മീനാക്ഷി.
നിരവധിതവണ കലാ തിലകം പട്ടം ചാര്‍ത്തുവാനും ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരിപൂര്‍ണ പിന്തുണ തന്നെയാണ് യു.എ.ഇ യിലെ യുവജനോത്സവ വേദികളില്‍ മികച്ച വിജയം കൈവരിക്കുവാനായി ഈ മിടുക്കിക്ക് സാധിക്കുന്നത്. ചാലക്കുടി സ്വദേശി മനോജിന്റെയും, സംഗീതയുടേയും ഒറ്റമകളാണ് ഈ മിടുക്കി. കലാ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആകുമ്പോഴും പഠനത്തിലും ഒന്നമതാകുന്നുണ്ട് മീനാക്ഷി. പഠന തിരക്കുകള്‍ക്കിടയിലും ഒഴിവു സമയം നൃത്തത്തിലും, പാട്ടിലും അഭിനയത്തിലും പരിശീലിക്കുകയും ചെയ്യുന്നുണ്ട്.