പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത് മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പുതിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നടി ചിത്രത്തിനോടൊപ്പം കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുന്നത്. സന്തോഷമായി ഇരിക്കുക, കാരണം കൂടെ വരും എന്നായിരുന്നു നടി ചിത്രത്തിനൊപ്പം കുറിച്ചത്. മഞ്ജുവിന്റെ ചിത്രവും ക്യാപ്ഷനും വൈറലായിട്ടുണ്ട്.
Content Highlight: Manju warrier instagram post