മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിയ അറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. പുതുതലമുറ നടിമാരിൽ ശ്രദ്ധ നേടിയ നടിയാണ് സംവിധായകൻ പ്രിയദര്‍ശന്റെ മകളായ കല്യാണി. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ആരാധകരുടെ മനസിലേക്കെത്തിയിരിക്കുകയാണ്. സിനിമയിലല്ല, രണ്ട് മിനിറ്റിൽ താഴെയുള്ളൊൊരു പരസ്യ ചിത്രത്തിലൂടെയാണ് ഇവര്‍ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ താരമായ അമിതാബച്ചനടക്കം 14 പ്രമുഖ താരങ്ങള്‍ അഭിനയിച്ച പരസ്യ ചിത്രത്തിലാണ് ഇരവരും ഒന്നിച്ചിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്സിന്റേതാണ് പരസ്യ ചിത്രം. അമിതാബച്ചനാണു പരസ്യം സോഷ്യൽമീഡിയയിലൂടെ പുറത്തു വിട്ടത്.
അമിതാബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചൻ, പ്രഭു, നാഗാർജ്ജുന, ശിവരാജ് കുമാർ, മഞ്ജുവാര്യർ, കത്രീന കെയ്ഫ്, പൂജ സാവന്ത്, വാമിക, റിതി ബാരി ചക്രവർത്തി, കിഞ്ചൽ എന്നീ താരങ്ങള്‍ക്കൊപ്പമാണ് കല്യാണിയുമുള്ളത്. മലയാളം, തമിഴ്, ഹിന്ദി, ഗുജറാത്തി, തെലുങ്ക്, കന്നഡ, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് പരസ്യമുള്ളത്. പരസ്യ ചിത്രത്തിൽ മഞ്ജുവിന്റെ സഹോദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്.
Content Highlight: Manju Varrier and Kalyani Priyadarshan and 12 more stars in Kalyan ad