പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടുകയാണ്. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത് എന്നാണ റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ഇപ്പോഴിതാ ചോദ്യം ചെയ്യലിൽ സണ്ണി ലിയോൺ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താൻ പണം വാങ്ങി മുങ്ങിയതല്ല എന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 5 തവണ പരിപാടിക്കായി ഡേറ്റ് നൽകിയിട്ടും സംഘാടകനു പരിപാടി നടത്താൻ ആയില്ലെന്നും സണ്ണി ലിയോൺ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സംഘാടകരുടെ അസൗകര്യം മൂലമാണ് ഇത് നടക്കാതെ പോയതെന്നും എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പണം വാങ്ങിയിട്ടും പരിപാടിയിൽ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 2016 മുതൽ സണ്ണി ലിയോൺ 12 തവണയായി 29 ലക്ഷം രൂപ തട്ടി എന്നതാണ് ഷിയാസ് പരാതിയിൽ പറയുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻ്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.
Content Highlight: Malayali Filed a fraud case against Sunny Leone